അമിത് ഷായെയും യോഗി ആദിത്യനാഥിനെയും വിലക്കണമെന്ന് കോൺഗ്രസ്‌

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കർണാടക നിയമസഭാ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

ന്യുനപക്ഷങ്ങൾക്കെതിരെ ഇരുവരും നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ്‌ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് ലക്ഷ്യമിട്ട് ഇരുവരും വ്യാജവും വർഗീയപരവുമായ പരാമർശങ്ങളാണ് നടത്തിയതെന്നും ഇത് അനുവദിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

  ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം

തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് പോലീസിൽ പരാതി നൽകിയിരുന്നു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ശത്രുതയും വെറുപ്പും പ്രചരിപ്പിക്കുകയും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തതായി ബംഗളൂരു ഹൈ ഗ്രൗണ്ട് പോലീസ് സ്റ്റേഷനിൽ കോൺഗ്രസ്‌ നേതാക്കൾ പരാതി നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts