അമിത് ഷായെയും യോഗി ആദിത്യനാഥിനെയും വിലക്കണമെന്ന് കോൺഗ്രസ്‌

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കർണാടക നിയമസഭാ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. ന്യുനപക്ഷങ്ങൾക്കെതിരെ ഇരുവരും നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ്‌ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് ലക്ഷ്യമിട്ട് ഇരുവരും വ്യാജവും വർഗീയപരവുമായ പരാമർശങ്ങളാണ് നടത്തിയതെന്നും ഇത് അനുവദിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് പോലീസിൽ പരാതി നൽകിയിരുന്നു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ശത്രുതയും വെറുപ്പും പ്രചരിപ്പിക്കുകയും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തതായി ബംഗളൂരു ഹൈ…

Read More

യോഗി ആദിത്യനാഥ്‌ ഇന്ന് സംസ്ഥാനത്ത്

ബെംഗളൂരു: തെരഞ്ഞെടുപ്പിന് 14 ദിവസം മാത്രം ശേഷിക്കെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സംസ്ഥാനത്ത് . മൈസൂരു , വിജയപുര തുടങ്ങിയ ജില്ലകളിലാണ് നാളെ പ്രചരണം നടക്കുക. ആവേശമേറിയ പ്രചാരണത്തിനിടെ ഹിന്ദുത്വ അജണ്ട ശക്തമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം. രാവിലെ 11 മണിക്ക് മണ്ഡ്യയിലെത്തിയ യോഗി തെരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി. വിജയപുര ജില്ലയിലെ ബസവനബാഗേവദിയിലെ ബസവേശ്വര ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും . തുടർന്ന് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കും. മാത്രമല്ല ലിംഗായത്ത് ശക്തികേന്ദ്രങ്ങളായ ഇന്ദിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പങ്കെടുക്കും.

Read More

മൂന്നു ദിവസത്തിനകം യോഗിയെ വധിക്കും, അന്വേഷണം ഊർജിതമാക്കി പോലീസ് 

ലഖ്‌നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി. മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയെ വധിക്കുമെന്നാണ് ലഖ്‌നോ പോലീസിന്റെ ഹെൽപ് ലൈൻ വാട്‌സാപ്പിൽ ലഭിച്ച സന്ദേശം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഓഗസ്റ്റ് രണ്ടിനാണ് പോലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ വധഭീഷണി ലഭിച്ചതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ബോംബ് സ്ഫോടനത്തിലൂടെ മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു സന്ദേശം. വധഭീഷണി മുഴക്കിയയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാണെന്ന് പോലീസ് പറഞ്ഞു. സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് മുന്നോടിയായി ലഭിച്ച വധഭീഷണിയെ പോലീസ് ഗൗരവമായാണ് കണ്ടിരിക്കുന്നത്. നേരത്തെയും നിരവധി തവണ യോഗി ആദിത്യനാഥിനെതിരെ…

Read More

മോദിയെയും യോഗിയെയും പിന്തുണച്ചതിന് വിവാഹമോചനം, ഭർത്താവ് അറസ്റ്റിൽ

ലഖ്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പിന്തുണച്ചതിന് പീഡിപ്പിക്കുകയും വിവാഹ മോചനം ആവശ്യപെടുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൊറാദാബാദ് സ്വദേശിയായ നദീം എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പിന്തുണച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ മൂന്നിനാണ് യുവതി പോലീസില്‍ പരാതിയുമായി എത്തിയത്. ഭര്‍ത്താവ് നേരത്തെ തന്നെ മുത്തലാഖ് ചൊല്ലി ഭാര്യയെ വിവാഹമോചനം ചെയ്തിരുന്നതായും അതിന്…

Read More
Click Here to Follow Us