വിവാദം മുറുകുന്നു; നേഹയുടെ കൊലപാതകത്തിനു പിന്നിൽ ‘ലൗ ജിഹാദ’ല്ലെന്ന് സിദ്ധരാമയ്യ; എങ്കിൽ കൊലപാതകത്തിന് പിന്നിലെ കാരണമെന്ത് ?

ബെംഗളൂരു: കർണാടകയിലെ ഹുബ്ബാളിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകളെ കൊലപ്പെടുത്തിയ സംഭവം ലൗ ജിഹാദ് ആണെന്ന പ്രചാരണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ.

കൊലപാതകത്തിന് കാരണമായത് ചില വ്യക്തിപരമായ കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നിരഞ്ജൻ ഹിരാമത്ത് എന്ന കോൺഗ്രസ് കോർപ്പറേറ്ററുടെ മകൾ നേഹ ഹിരേമത്താണ് കൊല ചെയ്യപ്പെട്ടത്.

ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് സംസ്ഥാന ബിജെപി പ്രസിഡണ്ട് ബിവൈ വിജയേന്ദ്ര പറഞ്ഞു.

എന്നാൽ ബിജെപി ഭീതിയും അരക്ഷിതത്വവും വളർത്താൻ ശ്രമിക്കുകയാണെന്ന് ഡികെ ശിവകുമാർ പറഞ്ഞു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

23കാരിയായ നേഹ ഹിരേമത്ത് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു.

തങ്ങൾ തമ്മിൽ അടുപ്പമായിരുന്നെന്നും നേഹ പിൻമാറിയതു കൊണ്ടാണ് കൊല ചെയ്തതെന്നുമാണ് പ്രതിയുടെ വാദം.
ബിജെപി എംപി ശോഭാ കരന്തലജെ, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി തുടങ്ങിയവർ ലൗ ജിഹാദ് ആരോപണവുമായി രംഗത്തുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts