മൂന്നു ദിവസത്തിനകം യോഗിയെ വധിക്കും, അന്വേഷണം ഊർജിതമാക്കി പോലീസ് 

ലഖ്‌നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി. മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയെ വധിക്കുമെന്നാണ് ലഖ്‌നോ പോലീസിന്റെ ഹെൽപ് ലൈൻ വാട്‌സാപ്പിൽ ലഭിച്ച സന്ദേശം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

ഓഗസ്റ്റ് രണ്ടിനാണ് പോലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ വധഭീഷണി ലഭിച്ചതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ബോംബ് സ്ഫോടനത്തിലൂടെ മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു സന്ദേശം.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

വധഭീഷണി മുഴക്കിയയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാണെന്ന് പോലീസ് പറഞ്ഞു. സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് മുന്നോടിയായി ലഭിച്ച വധഭീഷണിയെ പോലീസ് ഗൗരവമായാണ് കണ്ടിരിക്കുന്നത്. നേരത്തെയും നിരവധി തവണ യോഗി ആദിത്യനാഥിനെതിരെ വധഭീഷണിയുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts