‘ഇത്ര നിരാശ പാടില്ല’, അമിത് ഷായോട് കന്നഡ യുവാവിന്റെ വാക്കുകൾ

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ കലാപമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് യുവാവിന്റെ കുറിപ്പ്. 

ശ്രീവത്സ എന്ന കന്നഡ യുവാവിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘നാണമില്ലേ അമിത് ഷാ, നിങ്ങൾ ഇത്ര നിരാശനാകാൻ പാടില്ല’എന്നാണ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ് ആരംഭിക്കുന്നത്.

ബി.ജെ.പി അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കൂപ്പുകുത്താനൊരുങ്ങുന്നത്. ഈ സമയം അമിത് ഷാ ആൾക്ക് ആകെ അറിയാവുന്ന ഒരു കാര്യമാണ്-വർഗീയ ധ്രുവീകരണം-ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി ഒരു ഉത്തരവാദിത്വവുമില്ലാതെ പറയുകയാണ് ഒരു സംസ്ഥാനം വർഗീയ കലാപങ്ങളിലേക്ക് പോകുമെന്ന്. കർണാടക അറിയപ്പെടുന്നത് എല്ലാ ജനവിഭാഗങ്ങളും മനോഹരമായൊരു പൂന്തോട്ടമാണെന്നാണ്. തുല്യതയും സമാധാനവും ഉദ്ബോധനം ചെയ്ത ബസവണ്ണയുടെ മണ്ണാണിത് -ശ്രീവത്സ കുറിച്ചു. ട്വീറ്റിന് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ കലാപങ്ങൾ കാരണം കർണാടക പ്രയാസപ്പെടുമെന്നും ‘പുത്തൻ കർണാടക’യിലേക്ക് നയിക്കാൻ ബി.ജെ.പിക്ക് മാത്രമെ സാധിക്കൂ എന്നുമാണ് ബാഗൽകോട്ട് ജില്ലയിലെ തേർടലിൽ പൊതുയോഗത്തിൽ സംസാരിക്കവേ അമിത് ഷാ പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
[masterslider id="10"]

Related posts