സിദ്ധരാമയ്യക്കെതിരെ മാനനഷ്ട കേസ്

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ മാനനഷ്ടക്കേസിൽ കുടുങ്ങി കർണാടക കോൺഗ്രസ്‌ നേതാവ് സിദ്ധരാമയ്യ.

ലിംഗായത്ത് മുഖ്യമന്ത്രിമാരെ അഴിമതിക്കാരനായി പരാമർശിച്ചതാണ് സിദ്ധരാമയ്യയ്ക്ക് വിനയായത്. ചൊവ്വാഴ്ച ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിദ്ധരാമയ്യയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ആക്ടിവിസ്റ്റ് ശങ്കർ സെയ്ത് ആണ് സിദ്ധരാമയ്യയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ നൽകിയത്. ഇയാളുടെ ഹർജി പരിഗണിച്ച കോടതി കേസ് ഏപ്രിൽ 29ലേക്ക് മാറ്റി. സിദ്ധരാമയ്യ ലിംഗായത്ത് സമുദായത്തെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയ ലിംഗായത്ത് യുവ വേദി ലീഗൽ സെൽ അവകാശപ്പെട്ടു. പരാമർശവുമായി ബന്ധപ്പെട്ട നേതാവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

ലിംഗായത്ത് മുഖ്യമന്ത്രിമാർ അഴിമതിയിൽ മുഴുകി സംസ്ഥാനത്തെ നശിപ്പിച്ചുവെന്നായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം. 

തൻറെ പരാമർശം വിവാദമായതോടെ വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മെ അഴിമതിയിൽ മുഴുകി സംസ്ഥാനത്തെ നശിപ്പിച്ചുവെന്നാണ് താൻ ഉദ്ദേശിച്ചതെന്നും മറ്റുള്ളവരെക്കുറിച്ച് പ്രതികരിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൻറെ പരാമർശങ്ങൾ ബിജെപി വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
[masterslider id="10"]

Related posts