ഭരണപക്ഷത്തിന് ഞെട്ടൽ, ബിജെപിയിൽ രാഷ്ട്രീയ ഭൂകമ്പം; അപ്രതീക്ഷിതമായി രാജി സമർപ്പിച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: ബിജെപിക്ക് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തുനിന്ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ കൂടിയായ ആർ. ശ്രീലേഖ രാജി വെച്ചു. തൻ്റെ രാജിക്കത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് അവർ കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

നിലവിൽ ഒരു സ്വതന്ത്ര കൗൺസിലറുടെ പിന്തുണയോടെ കോർപ്പറേഷൻ ഭരണം നടത്തുന്ന ബിജെപിക്ക് അപ്രതീക്ഷിതമായ ഈ രാജി വൻ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. മേയർ വി. വി. രാജേഷിന്റെ ഓഫിസിലാണ് ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചത്. ബിജെപി ഭരണസമിതിക്ക് നിർണായക ഭൂരിപക്ഷം മാത്രമുള്ള സാഹചര്യത്തിൽ ശ്രീലേഖയുടെ പിന്മാറ്റം തലസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts