ലാൽബാഗിൽ പെയ്യുന്ന കൃത്രിമ മഞ്ഞ്! സിംഗപ്പൂർ മോഡൽ ‘ഗാർഡൻസ് ബൈ ദി ബേ’ ഇനി ബെംഗളൂരുവിൽ

ബെംഗളൂരു: സിംഗപ്പൂരിലെ വിഖ്യാതമായ ‘ഗാർഡൻസ് ബൈ ദി ബേ’ മാതൃകയിലുള്ള പുതിയ ആಕರ್ഷണത്തിനൊരുങ്ങി ഗാർഡൻ സിറ്റിയായ ബെംഗളൂരു. പ്രശസ്തമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ 2.5 ഏക്കർ സ്ഥലത്താണ് കർണാടക സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പ് ഈ പുതിയ പദ്ധതി വികസിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി തണലും ഈർപ്പവും ഇഷ്ടപ്പെടുന്ന അൻപതോളം അപൂർവ സസ്യവിഭാഗങ്ങളെ ലാൽബാഗിൽ നട്ടുപിടിപ്പിക്കും. കർണാടകയിലെ വിവിധ ഭാഗങ്ങൾക്ക് പുറമെ കേരളം, ഒഡീഷ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇതിനാവശ്യമായ സസ്യങ്ങൾ എത്തിക്കുന്നത്. പദ്ധതിക്കായി ചരിത്രത്തിലാദ്യമായി മഞ്ഞും മൂടൽമഞ്ഞും കൃത്രിമമായി സൃഷ്ടിക്കുന്ന ‘ഫോഗ് ആന്റ് മിസ്റ്റ്’ (Fog and Mist) സാങ്കേതികവിദ്യയും ലാൽബാഗിൽ അവതരിപ്പിച്ചിട്ടുണ്ട്.

കാപ്പി, തേയില, വിദേശ പഴവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, അലങ്കാരച്ചെടികൾ എന്നിവയുടെ കൃഷിക്കായി കുടക്, ഊട്ടി തുടങ്ങിയ ഹിൽ സ്റ്റേഷനുകളിൽ നിലവിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്ന സസ്യങ്ങളുടെ സ്വാഭാവിക വളർച്ചയ്ക്ക് ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതി പൂർത്തിയാകുന്നതോടെ സഞ്ചാരികൾക്ക് പുത്തൻ കാഴ്ചാനുഭവമാകും ലാൽബാഗ് സമ്മാനിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts