ചൂട് കുറയ്ക്കാൻ കാർ ചാണകം കൊണ്ട് പൊതിഞ്ഞു, കണ്ണ് തള്ളി ആളുകൾ

മദ്ധ്യപ്രദേശ് :കാറിനുളളിലെ ചൂട് കുറയ്ക്കാന്‍ മദ്ധ്യപ്രദേശിലെ ഒരു ഹോമിയോ ഡോക്ടര്‍ കണ്ടെത്തിയ വിചിത്രമായ മാര്‍ഗമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കൊടും ചൂടില്‍ നിന്ന് തന്റെ കാറിനെ തണുപ്പിക്കാന്‍ സുശീല്‍ സാഗര്‍ എന്ന ഡോക്ടര്‍ കണ്ടെത്തിയ മാര്‍ഗം ചാണകമാണ്. തന്റെ മാരുതി സുസുക്കി ആള്‍ട്ടോ 800ന്റെ പുറത്ത് മുഴുവന്‍ ചാണകം മെഴുകിയിരിക്കുകയാണ് ഇദ്ദേഹം. ഇങ്ങനെ ചെയ്യുന്നത് കാറിന്റെ ഉള്‍ഭാഗത്തെ തണുപ്പിക്കാന്‍ സഹായിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. ചാണകം ഒരു നല്ല ഉഷ്ണ ശമനിയാണെന്നുമാണ് സുശീല്‍ പറയുന്നത്. ചാണകം പൂശുന്നത് കാറിനുളളിലെ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍…

Read More

പ്രചാരണത്തിനിറങ്ങി കിച്ച സുദീപ്

ബെംഗളൂരു: ബിജെപിയ്ക്ക് വേണ്ടി കര്‍ണ്ണാടകയില്‍ നിയമസഭാ മണ്ഡലങ്ങളെ ഇളക്കിമറിച്ച്‌ നടന്‍ കിച്ച സുദീപ്. ചിത്രദുര്‍ഗയില്‍ ബുധനാഴ്ച മൊളകല്‍മുരു നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എസ്.തിപ്പെസ്വാമിയ്ക്ക് വേണ്ടിയാണ് കിച്ച സുദീപ് പ്രചരണത്തിനിറങ്ങിയത്. സ്ഥാനാര്‍ത്ഥിയോടൊപ്പമുള്ള വാഹനപര്യടനത്തില്‍ റോഡില്‍ വന്‍ ജനക്കൂട്ടമായിരുന്നു. സ്ഥാനാര്‍ത്ഥി തിപ്പെസ്വാമിയ്ക്കൊപ്പം ജീപ്പില്‍ യാത്ര ചെയ്യുന്ന കിച്ച സുദീപ് ജനങ്ങളെ കൈവീശിക്കാണിക്കുന്ന വീഡിയോയില്‍ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജനങ്ങള്‍ ആരവത്തോടെ താരത്തെ എതിര‍േല്‍ക്കുന്നത് കാണാം. ഏപ്രില്‍ തുടക്കത്തിലാണ് കിച്ച സുദീപ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ പങ്കെടുത്ത…

Read More

‘ഇത്ര നിരാശ പാടില്ല’, അമിത് ഷായോട് കന്നഡ യുവാവിന്റെ വാക്കുകൾ

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ കലാപമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് യുവാവിന്റെ കുറിപ്പ്.  ശ്രീവത്സ എന്ന കന്നഡ യുവാവിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘നാണമില്ലേ അമിത് ഷാ, നിങ്ങൾ ഇത്ര നിരാശനാകാൻ പാടില്ല’എന്നാണ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ് ആരംഭിക്കുന്നത്. ബി.ജെ.പി അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കൂപ്പുകുത്താനൊരുങ്ങുന്നത്. ഈ സമയം അമിത് ഷാ ആൾക്ക് ആകെ അറിയാവുന്ന ഒരു കാര്യമാണ്-വർഗീയ ധ്രുവീകരണം-ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി ഒരു ഉത്തരവാദിത്വവുമില്ലാതെ പറയുകയാണ് ഒരു സംസ്ഥാനം വർഗീയ കലാപങ്ങളിലേക്ക് പോകുമെന്ന്.…

Read More

സിദ്ധരാമയ്യക്കെതിരെ മാനനഷ്ട കേസ്

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ മാനനഷ്ടക്കേസിൽ കുടുങ്ങി കർണാടക കോൺഗ്രസ്‌ നേതാവ് സിദ്ധരാമയ്യ. ലിംഗായത്ത് മുഖ്യമന്ത്രിമാരെ അഴിമതിക്കാരനായി പരാമർശിച്ചതാണ് സിദ്ധരാമയ്യയ്ക്ക് വിനയായത്. ചൊവ്വാഴ്ച ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിദ്ധരാമയ്യയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ആക്ടിവിസ്റ്റ് ശങ്കർ സെയ്ത് ആണ് സിദ്ധരാമയ്യയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ നൽകിയത്. ഇയാളുടെ ഹർജി പരിഗണിച്ച കോടതി കേസ് ഏപ്രിൽ 29ലേക്ക് മാറ്റി. സിദ്ധരാമയ്യ ലിംഗായത്ത് സമുദായത്തെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയ ലിംഗായത്ത് യുവ വേദി ലീഗൽ സെൽ അവകാശപ്പെട്ടു. പരാമർശവുമായി ബന്ധപ്പെട്ട…

Read More

കന്നട നടൻ സമ്പത്ത് റാമിന്റെ മരണത്തെക്കുറിച്ച് സുഹൃത്ത്

ബെംഗളൂരു: ഏപ്രിൽ 22 നാണ് കന്നഡ നടൻ സമ്പത്ത് ജെ റാമിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നടൻ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. അവസരങ്ങൾ ലഭിക്കാത്തതിൽ താരം പിരിമുറുക്കം നേരിട്ടിരുന്നു എന്നാണ് മുൻപ് പുറത്ത് വന്ന റിപ്പോർട്ട്. ഇതിനിടയിലാണ് സമ്പത്തിന്റെ അടുത്ത സുഹൃത്തും നടനുമായ രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തൽ. ഭാര്യയെ പേടിപ്പിക്കാനായിരുന്നു സമ്പത്തിന്റെ ശ്രമമെന്നും ഇതിനിടയിൽ ജീവൻ നഷ്ടപ്പെട്ടതാണെന്നു രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് രാജേഷിന്റെ വെളിപ്പെടുത്തൽ. ഭാര്യയെ പേടിപ്പിക്കാനുള്ള പ്രാങ്കിൽ സമ്പത്തിന് ജീവൻ നഷ്ടപ്പെട്ടതായാണ് പറയുന്നത്.…

Read More

നാട്ടിലെത്തണമെങ്കിൽ 60 ലക്ഷം നൽകണം, മദനി സുപ്രീം കോടതിയിലേക്ക്

ബെംഗളൂരു: കേരളത്തിലേക്ക് വരാൻ ജാമ്യവ്യവസ്ഥയിൽ അനുമതി ലഭിച്ച  അബ്ദുൾ നാസർ മദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ തുടരുന്നു. നാട്ടിലെത്തണമെങ്കിൽ 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കർണാടക പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. കർണാടക പോലീസ് ആവശ്യപ്പെട്ട അകമ്പടിച്ചലവായ 60 ലക്ഷം രൂപയും താമസവും ഭക്ഷണവും ഉൾപ്പെടെ ഒരു കോടിയോളം രൂപ ചെലവ് വരും. താമസിക്കുന്ന സ്ഥലം, സന്ദർശിക്കാനെത്തുന്നവരുടെ ആധാർ കാർഡ്, അൻവാർശ്ശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി രേഖകളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് മാർഗത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പോവാൻ പറ്റൂ, ആശുപത്രിയിൽ പോവാൻ…

Read More

വിവാഹവും വാർഷികവും മാത്രമല്ല ആഘോഷം,വിവാഹ മോചനവും ആഘോഷിച്ച് യുവതി

നീണ്ട 10 വർഷത്തെ തന്‍റെ വിവാഹ ജീവിതം അവസാനിപ്പിച്ച ഒരു യുവതി ചെയ്ത കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വാര്‍ത്ത.ഫോട്ടോഷൂട്ടിനിടെ സ്വന്തം വിവാഹ വസ്ത്രം കത്തിച്ചാണ് യുവതി വിവാഹമോചനം ആഘോഷിച്ചത്. അമേരിക്കയിലുള്ള ലോറന്‍ ബ്രൂക്ക് എന്ന യുവതിയാണ് ഇത്തരമൊരു കാര്യം ചെയ്തത്. 2012-ല്‍ വിവാഹിതയായ അവര്‍ 2021 സെപ്റ്റംബറില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. ഈ ജനുവരിയോടെ വിവാഹ മോചനത്തിന്‍റെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കി അവര്‍ സ്വതന്ത്രയായി. കരഞ്ഞു തീര്‍ത്ത നിമിഷങ്ങളെ മറന്നുകളഞ്ഞിട്ട് ജീവിതം മെച്ചപ്പെടുത്താന്‍ താന്‍ തീരുമാനിച്ചതായി യുവതി പറഞ്ഞു. ഇതിനായി ഒരു ഫോട്ടോഷൂട്ട് നടത്താന്‍…

Read More

ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: യെലഹങ്കയ്ക്ക് അടുത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ സ്വദേശി സജിമോൻ തെക്കേൽ ജിലു ദമ്പതികളുടെ മകൾ അഷ്മിത സജിമോൻ ആണ് മരിച്ചത്. അഷ്മിതയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മൂന്നാം വർഷ ഡി ഫാം വിദ്യാർത്ഥിനിയാണ് അഷ്മിത. സഹോദരൻ ആശിഷ് സജി

Read More

രാജ്യത്തെ എല്ലാ പൗരന്‍മാരും പ്രധാനമന്ത്രി ആരോഗ്യവാനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത് ;പ്രിയങ്ക ഗാന്ധി

ബെംഗളൂരു: തന്‍റെ ശവക്കുഴി തോണ്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ നടത്തിയ പ്രസ്താവനക്കും മറുപടി നൽകി പ്രിയങ്ക ഗാന്ധി . ഇത് എന്ത് തരം സംസാരമാണെന്നും രാജ്യത്തെ എല്ലാ പൗരന്‍മാരും പ്രധാനമന്ത്രി ആരോഗ്യവാനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. വോട്ട് ചോദിച്ചെത്തുന്ന നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കാതെ അവരുടെ മനസാക്ഷിയുടെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്തെ ജനങ്ങള്‍ ജെ.ഡി.എസിനെയും കോണ്‍ഗ്രസിനെയും തെരഞ്ഞെടുത്തെങ്കിലും ബി.ജെ.പി പണത്തിന്റെ ശക്തി ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിച്ചെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.  

Read More

മാമുക്കോയയ്ക്ക് വിട, കബറടക്കം നാളെ രാവിലെ 10 മണിക്ക്

കോഴിക്കോട്:നടൻ മാമുക്കോയയ്ക്ക് വിട നൽകാൻ തയ്യാറെടുത്ത് സാംസ്കാരിക കേരളം. കബറടക്കം നാളെ രാവിലെ 10ന് നടത്തും. ദേഹാസ്വാസ്ഥ്യത്തെ തുർന്ന് ചികിത്സയിലായിരുന്ന മാമുക്കോയ ഇന്ന് ഉച്ചയ്ക്ക് 1.05നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. 1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയയുടെ ജനനം. വിദ്യാർത്ഥി ആയിരിക്കെ നാടകത്തിലൂടെ കലാരംഗത്ത് സജീവമായി. നാടകത്തിലൂടെയാണ് മാമുക്കോയ സിനിമയിലേക്ക് എത്തുന്നത്. 1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് സിബി മലയിൽ സംവിധാനം ചെയാത്ത ദൂരെ ഒരു കൂട്ടം…

Read More
Click Here to Follow Us