ചൂട് കുറയ്ക്കാൻ കാർ ചാണകം കൊണ്ട് പൊതിഞ്ഞു, കണ്ണ് തള്ളി ആളുകൾ

മദ്ധ്യപ്രദേശ് :കാറിനുളളിലെ ചൂട് കുറയ്ക്കാന്‍ മദ്ധ്യപ്രദേശിലെ ഒരു ഹോമിയോ ഡോക്ടര്‍ കണ്ടെത്തിയ വിചിത്രമായ മാര്‍ഗമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

കൊടും ചൂടില്‍ നിന്ന് തന്റെ കാറിനെ തണുപ്പിക്കാന്‍ സുശീല്‍ സാഗര്‍ എന്ന ഡോക്ടര്‍ കണ്ടെത്തിയ മാര്‍ഗം ചാണകമാണ്. തന്റെ മാരുതി സുസുക്കി ആള്‍ട്ടോ 800ന്റെ പുറത്ത് മുഴുവന്‍ ചാണകം മെഴുകിയിരിക്കുകയാണ് ഇദ്ദേഹം. ഇങ്ങനെ ചെയ്യുന്നത് കാറിന്റെ ഉള്‍ഭാഗത്തെ തണുപ്പിക്കാന്‍ സഹായിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. ചാണകം ഒരു നല്ല ഉഷ്ണ ശമനിയാണെന്നുമാണ് സുശീല്‍ പറയുന്നത്.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

ചാണകം പൂശുന്നത് കാറിനുളളിലെ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു എന്ന് അദ്ദേഹം അവകാശപ്പെടുന്നു. കാറിലെ എസി യൂണിറ്റ് ഓണ്‍ ചെയ്ത ഉടന്‍ തന്നെ കാറിനുളളില്‍ കൂളിംഗ് ആരംഭിക്കാന്‍ കാറിന് പുറത്ത് ചാണകം തേക്കുന്നത് സഹായിക്കും എന്നാണ് അദ്ദേഹത്തിന്റെ വാദം. വെള്ളത്തില്‍ നിന്ന് സംരക്ഷിച്ച്‌ നിര്‍ത്തിയാല്‍ ഈ ചാണക കോട്ടിംഗ് രണ്ട് മാസം വരെ നിലനില്‍ക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
[masterslider id="10"]

Related posts