ബെംഗളൂരു : നഗരത്തിൻ സ്വന്തമായി വാഹനമോടിക്കുന്ന ആർക്കും ഈ ശീർഷകം അത്ര വിശ്വസനീയമായി തോന്നാൻ സാദ്ധ്യതയില്ല. ഈ നഗരത്തിൽ കൈക്കൂലി വാങ്ങിയ ട്രാഫിക് പോലീസുകാരനെ സസ്പെൻറ് ചെയ്തു എന്ന വാർത്ത എല്ലാവരേയും സന്തോഷിപ്പിക്കുന്നതാണ് കൂടെ അൽഭുതപ്പെടുത്തുന്നതും.
എ.എസ്.ഐ മുനിയപ്പ, കോൺസ്റ്റബിൾ മാരായ ഗംഗരാജ്, നാഗരാജ്, ഹർഷ എന്നിവരെയാണ് സസ്പെൻറ് ചെയ്തത്.
അശോക് നഗർ പോലീസ് സ്റ്റേഷന്റെ പരിധിയിൽ ശ്രീനിവാഗിലു സർക്കിളിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
ഒരു പരാതി ലഭിച്ചതിനെ തുടർന്ന് എ സി പി സതീഷിന്റെയും കവിതയുടെയും നേതൃത്വത്തിലുള്ള ഒരു സംഘം സംഭവസ്ഥലം സന്ദർശിക്കുകയായിരുന്നു.
ഇവരെ കണ്ടതോടെ ഈ പോലീസുദ്യോഗസ്ഥരുടെ അനുയായികളായ 5 പേർ ഓടി രക്ഷപ്പെട്ടു, ഈ അനുയായികളായിരുന്നു വണ്ടികൾ തടഞ്ഞു നിർത്തി എ.എസ്.ഐക്ക് കാശ് നൽകാൻ ആവശ്യപ്പെട്ടിരുന്നത്. അതിന് ചലാൻ നൽകിയിരുന്നില്ല.
വാഹനം ഓടിക്കുന്നവർ മദ്യപിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കുന്ന രണ്ട് ബ്രത്ത് അനലൈസറും ഇവരിൽ നിന്ന് കണ്ടെത്തി, ഇത് ഇവർ സ്വയം വാങ്ങിയതായിരുന്നു. ട്രാഫിക് പോലീസ് ഡിപ്പാർട്ട്മെന്റിന്റേത് ആയിരുന്നില്ല.
34000 രൂപയും ഈ ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.