യുവാവിന്റെ മുഖത്ത് മൂത്ര മൊഴിച്ച വിവാദത്തിന് പിന്നാലെ ഓടുന്ന കാറിൽ യുവാവിനെ മർദ്ദിച്ച് കാൽ നക്കിച്ചു 

ഗ്വാളിയോർ: മധ്യപ്രദേശിൽ ഓടുന്ന കാറിൽ  യുവാവിന് നേരെ ആക്രമണം. യുവാവിനെ നിർബന്ധിച്ച് കാൽ നക്കിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗ്വാളിയോർ സ്വദേശി മുഹമ്മദ് മുഹ്‌സിൻ ഖാൻ ആണ് അതിക്രമത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേർ അറസ്റ്റിലായി.  ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ആണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വിഡിയോയിൽ മുഹ്സിനെ ചെരിപ്പുകൊണ്ടടിക്കുകയും അക്രമിയുടെ കാലുകളിലൊന്ന് നക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് കാണാം. ഗ്വാളിയോറിൽ നിന്നുള്ള വിഡിയോ എന്ന് പറഞ്ഞാണ് മുഹമ്മദ് സുബൈറിന്റെ ട്വീറ്റ്. ഗോലു ഗുർജറും സുഹൃത്തുക്കളും മുഹ്സിനെ ചെരിപ്പുകൊണ്ട് മർദ്ദിക്കുന്നതും മോശമായി പെരുമാറുന്നതുമാണ് വിഡിയോയിൽ…

Read More

ഗോത്ര വിഭാഗക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഭോപാൽ: ഗോത്ര വിഭാവക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യുവാവിന് മധ്യപ്രദേശ് സർക്കാറിന്‍റെ നഷ്ടപരിഹാരം. പീഡനത്തിനിരയായ ദശ്മത് രാവതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു. കൂടാതെ, വീട് നിർമാണത്തിന് ഒന്നര ലക്ഷം ധനസഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് സിധി ജില്ല കലക്ടർ ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലെ സിധി ജില്ലയിലാണ് കഴിഞ്ഞ ദിവസം നാടിനെ ലജ്ജിപ്പിക്കുന്ന സംഭവമുണ്ടായത്. ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവം ദേശീയ തലത്തിൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന് പീഡനത്തിനിരയായ…

Read More

സർക്കാർ നൽകിയ കിറ്റിൽ ഗർഭനിരോധന ഉറകളും ഗുളികളും, വിവാദമായി സർക്കാർ പദ്ധതി

ഭോപ്പാൽ:നവദമ്പതികള്‍ക്ക് സര്‍ക്കാര്‍ വിവാഹ സമ്മാനമായി നല്‍കിയ കിറ്റില്‍ ഗര്‍ഭനിരോധന ഉറകളും ഗുളികകളും. മധ്യപ്രദേശ് സര്‍ക്കാരിന്റെ സമൂഹവിവാഹ പദ്ധതിയിലാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങളടങ്ങിയ സമ്മാനം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ജാബുവായില്‍ നടന്ന സമൂഹവിവാഹ ചടങ്ങില്‍ നല്‍കിയ സമ്മാനപ്പൊതികളാണ് ഇപ്പോള്‍ വിവാദമാകുന്നത്. സംഭവം വിവാദമായതോടെ കുടുംബാസൂത്രണ പദ്ധതിയുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് വിതരണം ചെയ്തതാണിവ എന്നു പറഞ്ഞ് അധികൃതര്‍ തടിയൂരി. പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്കു നല്‍കേണ്ട 55000 രൂപയില്‍ 49000 പെണ്‍കുട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും 6000 രൂപ ഭക്ഷണത്തിനും മറ്റുമാണ് ചെലവഴിച്ചതെന്നും ജില്ലാ അധികാരി ഭൂര്‍സിങ് റാവത്ത്…

Read More

ചൂട് കുറയ്ക്കാൻ കാർ ചാണകം കൊണ്ട് പൊതിഞ്ഞു, കണ്ണ് തള്ളി ആളുകൾ

മദ്ധ്യപ്രദേശ് :കാറിനുളളിലെ ചൂട് കുറയ്ക്കാന്‍ മദ്ധ്യപ്രദേശിലെ ഒരു ഹോമിയോ ഡോക്ടര്‍ കണ്ടെത്തിയ വിചിത്രമായ മാര്‍ഗമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കൊടും ചൂടില്‍ നിന്ന് തന്റെ കാറിനെ തണുപ്പിക്കാന്‍ സുശീല്‍ സാഗര്‍ എന്ന ഡോക്ടര്‍ കണ്ടെത്തിയ മാര്‍ഗം ചാണകമാണ്. തന്റെ മാരുതി സുസുക്കി ആള്‍ട്ടോ 800ന്റെ പുറത്ത് മുഴുവന്‍ ചാണകം മെഴുകിയിരിക്കുകയാണ് ഇദ്ദേഹം. ഇങ്ങനെ ചെയ്യുന്നത് കാറിന്റെ ഉള്‍ഭാഗത്തെ തണുപ്പിക്കാന്‍ സഹായിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. ചാണകം ഒരു നല്ല ഉഷ്ണ ശമനിയാണെന്നുമാണ് സുശീല്‍ പറയുന്നത്. ചാണകം പൂശുന്നത് കാറിനുളളിലെ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍…

Read More
Click Here to Follow Us