നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് ധനസഹായം 

ബെംഗളുരു: നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നഗരവികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തതായാണ് കര്‍ണാടക ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട്. നായയുടെ കടിയേറ്റ് പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്‌ടപരിഹാരമായി 5,000 രൂപ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2001ലെ നായ്ക്കളുടെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി വിഷയത്തില്‍…

Read More

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം നൽകും 

തിരുവനന്തപുരം: ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ബിഹാറി സ്വദേശിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ബിഹാർ സ്വദേശിയായ പ്രതി അസ്ഫാലം ആലം തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയത്. പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. അടിയന്തരആശ്വാസധനമായി വനിത ശിശുക്ഷേമവകുപ്പ് ഒരുലക്ഷം രൂപ നേരത്തെ കെെമാറിയിരുന്നു.

Read More

പഠനസഹായമൊരുക്കി കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്

ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി. ഇന്ദിരാനഗർ ജീവൻബിമാനഗറിലെ കാരുണ്യ ഹാളിൽ നടന്ന ചടങ്ങിൽ പൈ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടർ രാജ്‌കുമാർപൈ, ഫൈനാൻസ് ഡയറക്ടർ മീന രാജ്‌കുമാർ പൈ എന്നിവർ മുഖ്യാതിഥികളായി. കാരുണ്യ എ.ഗോപിനാഥ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് ചെക്കുകളുടെ വിതരണം നിർവഹിച്ച് രാജ്‌കുമാർ പൈ,മീന രാജ്‌കുമാർ പൈ,രവി ദാസ് കെ.പി,ജനാർദനൻ.എം,പ്രദീപ് എന്നിവർ സംസാരിച്ചു. മുന്നൂറോളം വിദ്യാർത്ഥികൾക്കാണ് കാരുണ്യ പഠന സഹായം നൽകുന്നത്. പൈ ഫൗണ്ടേഷൻ നൽകി വരുന്ന നോട്ടുപുസ്‌തകങ്ങളും വിദ്യാർത്ഥികൾക്ക് വിതരണം…

Read More

ഗോത്ര വിഭാഗക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഭോപാൽ: ഗോത്ര വിഭാവക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യുവാവിന് മധ്യപ്രദേശ് സർക്കാറിന്‍റെ നഷ്ടപരിഹാരം. പീഡനത്തിനിരയായ ദശ്മത് രാവതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു. കൂടാതെ, വീട് നിർമാണത്തിന് ഒന്നര ലക്ഷം ധനസഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് സിധി ജില്ല കലക്ടർ ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലെ സിധി ജില്ലയിലാണ് കഴിഞ്ഞ ദിവസം നാടിനെ ലജ്ജിപ്പിക്കുന്ന സംഭവമുണ്ടായത്. ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവം ദേശീയ തലത്തിൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന് പീഡനത്തിനിരയായ…

Read More
Click Here to Follow Us