പഠനസഹായമൊരുക്കി കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്

ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി.

ഇന്ദിരാനഗർ ജീവൻബിമാനഗറിലെ കാരുണ്യ ഹാളിൽ നടന്ന ചടങ്ങിൽ പൈ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടർ രാജ്‌കുമാർപൈ, ഫൈനാൻസ് ഡയറക്ടർ മീന രാജ്‌കുമാർ പൈ എന്നിവർ മുഖ്യാതിഥികളായി.

കാരുണ്യ എ.ഗോപിനാഥ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു.

  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,

വിദ്യാർത്ഥികൾക്ക് ചെക്കുകളുടെ വിതരണം നിർവഹിച്ച് രാജ്‌കുമാർ പൈ,മീന രാജ്‌കുമാർ പൈ,രവി ദാസ് കെ.പി,ജനാർദനൻ.എം,പ്രദീപ് എന്നിവർ സംസാരിച്ചു.

മുന്നൂറോളം വിദ്യാർത്ഥികൾക്കാണ് കാരുണ്യ പഠന സഹായം നൽകുന്നത്.

പൈ ഫൗണ്ടേഷൻ നൽകി വരുന്ന നോട്ടുപുസ്‌തകങ്ങളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

ദുരിദമനുഭവിക്കുന്നവർക്ക് നൽകി വരുന്ന ചികിത്സ സഹായങ്ങളും,സാമ്പത്തിക സഹായങ്ങളും ആവശ്യമായ സാധനങ്ങൾ അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു.

കാരുണ്യ ജന.സെക്രട്ടറി സുരേഷ്.കെ, ട്രഷറർ മധുസൂദനൻ കെ.പി.,സെക്രട്ടറി സിറാജ്.എം,ശാരദ.പി.വി,ഷീന കെ.ആർ എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി നിർണ്ണയം നിർണ്ണായക ഘട്ടത്തിൽ; പ്രഖ്യാപനത്തിന് കാത്തിരിക്കണം; ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ കർശന നിർദ്ദേശവുമായി ഹൈക്കമാൻഡ്
[masterslider id="10"]

Related posts

Click Here to Follow Us