ബെംഗളൂരു: ചുറ്റികകൊണ്ട് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ബന്ധുക്കൾക്ക് വീഡിയോ കോളിലൂടെ മൃതദേഹം കാണിച്ചുകൊടുത്തു. വിജയപുര ഗൗഡിചൗക്കിൽ സോനാബായി മല്ലികാർജുൻ (38) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് മല്ലികാർജുൻ പവാറിനെ (42) പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈയിൽ ബോളിവുഡ് സിനിമകളിലെ മേയ്ക്കപ്പ് ആർട്ടിസ്റ്റാണ് മല്ലികാർജുൻ. വീഡിയോകോൾ വന്നയുടനെ അച്ഛനമ്മമാർ പോലീസിൽ പരാതിപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന മല്ലികാർജുനെ പോലീസ് വീട്ടിലെത്തി പിടികൂടി. യുവതിയുടെ മാതാപിതാക്കളെ വീഡിയോകോൾ വിളിച്ചിട്ട് പ്രധാനപ്പെട്ട ഒരുകാര്യം കാണിക്കാനുണ്ടെന്ന് പറയുകയും തുടർന്ന് രക്തത്തിൽകുളിച്ചു കിടക്കുന്ന യുവതിയെ കാണിച്ചുകൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
15 വർഷം മുമ്പാണ് സോനാബായിയെ വിവാഹം ചെയ്തത്. മുംബൈയിൽ താമസിച്ചിരുന്ന ഇയാൾ വർഷത്തിൽ ഒന്നോ രണ്ടോതവണ മാത്രമേ ഭാര്യയെ സന്ദർശിച്ചിരുന്നുള്ളൂ. വിവാഹം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് സോനാബായിയെ മല്ലികാർജുൻ ഉപദ്രവിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും ഇവർക്കുണ്ട്. കൊലനടന്ന സമയം പെൺമക്കൾ മുത്തച്ഛന്റെ വീട്ടിലും ആൺകുട്ടി ഉറങ്ങുകയുമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.