പാകിസ്താനെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് സുഹൃത്ത്!! വൈരാഗ്യം തീർക്കാൻ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ.

ബെംഗളൂരു: പാകിസ്താനെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് സുഹൃത്ത്! വൈരാഗ്യം തീർക്കാൻ സുഹൃത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കയറി പാകിസ്താനെ പിന്തുണച്ച് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. രാംദുർഗ് സ്വദേശി നാഗരാജ് മാലി എന്ന യുവാവാണ് മുഹമ്മദ് ഷാഫിയുടെ ഫെയ്സ്ബുക്കിൽ കയറി പാകിസ്താൻ അനുകൂല പോസ്റ്റിട്ടതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഇരുവരും നേരത്തേ സുഹൃത്തുക്കളായിരുന്നെങ്കിലും ഇപ്പോൾ ശത്രുതയിലാണെന്നും ഇതാണ് സംഭവത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു. സാമ്പത്തികത്തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യം തീർക്കാൻ നാഗരാജ് മുഹമ്മദ് ഷാഫിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നു. രാംദുർഗിലെ കോൺഗ്രസ് നേതാവ് മുഹമ്മദ് ഷാഫിയുടെ ഫെയ്സ്ബുക്കിൽ പാകിസ്താനെ അനുകൂലിച്ചുള്ള പോസ്റ്റ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടർന്ന് മുഹമ്മദ് പോലീസിൽ പരാതിനൽകി.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ഇതേസമയം, ഒരുകൂട്ടമാളുകൾ പോലീസ് സ്റ്റേഷനിൽ എത്തി മുഹമ്മദിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടുകയും പ്രതിഷേധക്കാരിൽ ചിലർ കടകൾക്കുനേരെ കല്ലെറിയുകയും ചെയ്തു. എന്നാൽ, മുഹമ്മദിന്റെ ഫോൺ പോലീസ് കസ്റ്റഡിയിലുള്ളപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്തതായി കണ്ടതോടെ സംഭവത്തിൽ ഗൂഢാലോചനയുള്ളതായി പോലീസിന് മനസ്സിലായി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മറ്റൊരു ഫോണിൽനിന്നാണ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതെന്ന് കണ്ടെത്തി.

  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം

ഇതോടെ സംശയമുള്ള നാഗരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യലഹരിയിലാണ് പോസ്റ്റിട്ടതെന്നും ഇയാൾ പറഞ്ഞു. നേരത്തേ മുഹമ്മദിന് ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിക്കൊടുത്തത് നാഗരാജായിരുന്നു. പിന്നീട് പാസ്‌വേഡ് മാറ്റിയിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
[masterslider id="10"]

Related posts