യുവാവിന്റെ മുഖത്ത് മൂത്ര മൊഴിച്ച വിവാദത്തിന് പിന്നാലെ ഓടുന്ന കാറിൽ യുവാവിനെ മർദ്ദിച്ച് കാൽ നക്കിച്ചു 

ഗ്വാളിയോർ: മധ്യപ്രദേശിൽ ഓടുന്ന കാറിൽ  യുവാവിന് നേരെ ആക്രമണം.

യുവാവിനെ നിർബന്ധിച്ച് കാൽ നക്കിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഗ്വാളിയോർ സ്വദേശി മുഹമ്മദ് മുഹ്‌സിൻ ഖാൻ ആണ് അതിക്രമത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേർ അറസ്റ്റിലായി. 

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ആണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

വിഡിയോയിൽ മുഹ്സിനെ ചെരിപ്പുകൊണ്ടടിക്കുകയും അക്രമിയുടെ കാലുകളിലൊന്ന് നക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് കാണാം.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

ഗ്വാളിയോറിൽ നിന്നുള്ള വിഡിയോ എന്ന് പറഞ്ഞാണ് മുഹമ്മദ് സുബൈറിന്റെ ട്വീറ്റ്.

ഗോലു ഗുർജറും സുഹൃത്തുക്കളും മുഹ്സിനെ ചെരിപ്പുകൊണ്ട് മർദ്ദിക്കുന്നതും മോശമായി പെരുമാറുന്നതുമാണ് വിഡിയോയിൽ കാണുന്നത്.

പഴയ തർക്കം പരിഹരിക്കാനെന്ന വ്യാജേനയാണ് അക്രമികൾ യുവാവിനെ വാഹനത്തിൽ കയറ്റിയത്.

യുവാവിന്റെ മുഖത്ത് ചെരിപ്പ് കൊണ്ടടിക്കുകയും അസഭ്യം പറയുകയും അക്രമികൾ ചെയ്യുന്നുണ്ട്.

മറ്റൊരു വിഡിയോയിൽ മുഹസിൻ അക്രമിയുടെ കാൽ നക്കുന്നതും കാണാം.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

യുവാവിന്റെ കുടുംബത്തിന്റെ പരാതിയിൽ തട്ടിക്കൊണ്ടുപോകലിനും മർദനത്തിനും കേസെടുത്തു.

കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts