സർക്കാർ നൽകിയ കിറ്റിൽ ഗർഭനിരോധന ഉറകളും ഗുളികളും, വിവാദമായി സർക്കാർ പദ്ധതി

ഭോപ്പാൽ:നവദമ്പതികള്‍ക്ക് സര്‍ക്കാര്‍ വിവാഹ സമ്മാനമായി നല്‍കിയ കിറ്റില്‍ ഗര്‍ഭനിരോധന ഉറകളും ഗുളികകളും. മധ്യപ്രദേശ് സര്‍ക്കാരിന്റെ സമൂഹവിവാഹ പദ്ധതിയിലാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങളടങ്ങിയ സമ്മാനം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ജാബുവായില്‍ നടന്ന സമൂഹവിവാഹ ചടങ്ങില്‍ നല്‍കിയ സമ്മാനപ്പൊതികളാണ് ഇപ്പോള്‍ വിവാദമാകുന്നത്. സംഭവം വിവാദമായതോടെ കുടുംബാസൂത്രണ പദ്ധതിയുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് വിതരണം ചെയ്തതാണിവ എന്നു പറഞ്ഞ് അധികൃതര്‍ തടിയൂരി. പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്കു നല്‍കേണ്ട 55000 രൂപയില്‍ 49000 പെണ്‍കുട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും 6000 രൂപ ഭക്ഷണത്തിനും മറ്റുമാണ് ചെലവഴിച്ചതെന്നും ജില്ലാ അധികാരി ഭൂര്‍സിങ് റാവത്ത്…

Read More

നശീകരണ ഭീഷണി: ആർഎസ്എസ് ഓഫീസുകൾക്ക് സുരക്ഷയൊരുക്കാൻ കർണാടക സർക്കാർ

ബെംഗളൂരു:  കർണാടകയിലെ ആർഎസ്എസ് കാര്യാലയങ്ങൾ നശിപ്പിക്കുമെന്ന ഭീഷണിയെത്തുടർന്ന് മതിയായ സുരക്ഷ ഒരുക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ചൊവ്വാഴ്ച പറഞ്ഞു. സംസ്ഥാനത്തെ നാലെണ്ണം ഉൾപ്പെടെ ആർഎസ്എസ് ഓഫീസുകൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി വാട്‌സ്ആപ്പിൽ ഭീഷണി സന്ദേശം പ്രചരിപ്പിച്ചതിന് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഒരാളെ അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആർഎസ്എസ് കാര്യാലയങ്ങൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ ആർഎസ്എസ് കാര്യാലയങ്ങൾക്കും മതിയായ സുരക്ഷ ഒരുക്കുമെന്നും ജ്ഞാനേന്ദ്ര പറഞ്ഞു. ഉത്തർപ്രദേശിലെ രണ്ട് ആർഎസ്എസ് ഓഫീസുകളിലേക്കും കർണാടകയിലെ നാല് ഓഫീസുകളിലേക്കും ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഉത്തർപ്രദേശിലെ ഒരാൾക്ക്…

Read More

കോവിഡ് ബാധിച്ച് മരിച്ചവർക്ക് മന്ത്രിയുടെ നേതൃത്വത്തിൽ പൊതുതർപ്പണം നടത്തി കർണ്ണാടക സർക്കാർ

മണ്ഡ്യ; കോവിഡ് വന്നു മരണപ്പെട്ട 950 പേർക്ക് കാവേരി നദിയിലെ ​ഗോസായി ഘട്ടിൽ തർപ്പണം നടത്തി കർണ്ണാടക സർക്കാർ. ബെം​ഗളുരുവിലെ ശ്മശാനങ്ങളിൽ ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചപ്പോൾ ചിതാഭസ്മം ഏറ്റുവാങ്ങാനാരും എത്താതിരുന്നപ്പോൾ ജൂൺ 2ന് റവന്യൂ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ കാവേരി നദിയിൽ നിമഞ്ജനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അശേകയുടെ നേതൃത്വത്തിലാണ് പിണ്ഡ തർപ്പണ കർമ്മം നടത്തിയത്. ഭാനുപ്രകാശ് ശർമ്മയുടെ നേതൃത്വത്തിൽ 950 പേരുകളും എടുത്ത് പറഞ്ഞാണ് കർമ്മം നടത്തിയത്. തർപ്പണം നടത്തുമ്പോൾ മണ്ഡ്യ കലക്ടർ എസ് അശ്വതിയും മറ്റ് ഉദ്യോ​ഗസ്ഥരും എത്തിയിരുന്നു.

Read More

കോവിഡ് നിരക്കിൽ ​ഗണ്യമായ കുറവ്; സ്കൂളുകൾ തുറക്കുന്നു

ബെം​ഗളുരു; കോവിഡ് കേസുകളിൽ ​ഗണ്യമായ കുറവ് വന്നതായി ആരോ​ഗ്യ വകുപ്പ്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കുടകിൽ ഉയർന്നിരുന്ന കേസുകളാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത്, ഇതോടെ ഒൻപതാം ക്ലാസ് മുതലുള്ളവർക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം . ഇവിടെ രോ​ഗ സ്ഥിതീകരണ നിരക്ക് 2 ശതമാനത്തിലും താഴെ എത്തിയതോടെയാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്. മറ്റു ക്ലാസുകൾ തുടങ്ങി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും എട്ടാം ക്ലാസ് വരെയുള്ളവർക്ക് ക്ലാസുകൾ ക്രമീകരിക്കുകയെന്നും അധികാരികൾ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിന്റെ…

Read More

ഇതര സംസ്ഥാന ബിരുദ വിദ്യാർഥികളുടെ കന്നഡ പഠനം; പുതിയ സർക്കാർ തീരുമാനം ഇങ്ങനെ

ബെം​ഗളുരു; ആദ്യ നാലു സെമസ്റ്ററുകളിൽ ബിരുദ വിദ്യാർഥികൾ കന്നഡ പഠിക്കണമെന്ന ഉത്തരവ് സർക്കാർ പുനപരിശോധിക്കുന്നു. പുതിയ ഭേദ​ഗതി പ്രകാരം സ്കൂളുകളിൽ കന്നഡ പഠിക്കാത്തവരും ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ആദ്യ രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠിച്ചാൽ മതിയെന്ന ഭേദ​ഗതിയാണ് കൊണ്ടുവന്നിരിയ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ രം​ഗത്ത് കന്നഡ ഭാഷാ പഠനം വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന് കന്നഡ വികസന അതോറിറ്റിയുടെ കണ്ടെത്തലിനെ തുർന്നാണ് നടപടി. രാജീവ് ​ഗാന്ധി ആരോ​ഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള മെഡിക്കൽ വിദ്യാർഥികൾക്കും, കൂടാതെ എൻജിനീയറിംങ് വിദ്യാർഥികൾക്കും രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠനം നിർബന്ധമാണ്. എന്നാൽ ഇതേ രീതിയിൽ…

Read More

കുടകിലെ പ്രളയദുരിത ബാധിതർക്ക് 463 വീടുകൾ കൈമാറി; യെദ്യൂരപ്പ സർക്കാരിന് നന്ദി അറിയിച്ച് ജനങ്ങൾ.

ബെം​ഗളുരു; കുടകിലെ പ്രളയദുരിത ബാധിതർക്ക് 463 വീടുകൾ സർക്കാർ കൈമാറി, പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കാണ് സർക്കാർ വീടുവെച്ചുനൽകുന്നത്, കഴിഞ്ഞവർഷം ആദ്യഘട്ടത്തിൽ 35 വീടുകൾ കൈമാറിയിരുന്നു. കുടക് ജില്ലയിലെ 2018 ലെ പ്രളയത്തിൽ വീട് നഷ്ടപെട്ട 463 കുടുംബങ്ങൾക്ക് കർണ്ണാടക സർക്കാർ നിർമ്മിച്ച് നൽകിയ വീടുകൾ ഇതിനോടകം സോഷ്യൽ മീഡിയയിലടക്കം വൻ ശ്രദ്ധ നേടി കഴിഞ്ഞു. ഇത്തരത്തിൽ ഓരോ വീടും 9.84 ലക്ഷം രൂപ മുതൽ മുടക്കി 30 × 40 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ചതാണ്. രണ്ട് കിടപ്പുമുറികൾ, ഒരു ഹാൾ, അടുക്കള എന്നിവയുണ്ട്.…

Read More

കുട്ടികൾക്കുള്ള ഉച്ചഭക്ഷണ അരിയിൽ പ്ലാസ്റ്റിക് അംശം കണ്ടെത്തി

ബെം​ഗളുരു; ഉച്ച ഭക്ഷണം നടത്താൻ സ്കൂളുകളിൽ നൽകിയിട്ടുള്ള അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തി. നിരീക്ഷണം ശക്തമാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നൽകി. ബാ​ഗൽകോട്ട് ജില്ലയിലെ ഹാല​ഗേരി പ്രൈമറി സ്കൂളിൽ വിതരണം ചെയ്ത അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. 59.49 ലക്ഷം കുട്ടികളാണ് കർണ്ണാടക സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

Read More

ടാക്സികളിൽ ചൈൽ‍ഡ് ലോക്ക് വേണ്ട; സംവിധാനം സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിപ്പിപ്പിക്കുന്ന സാഹചര്യത്തിൽ

ബെംഗളൂരു : സ്ത്രീസുരക്ഷ ഉയർത്തുന്നതിന്റെ ഭാഗമായി ടാക്സികളിലെ ചൈൽ‍ഡ് ലോക്ക് നീക്കാൻ ഭേദഗതി ബില്ലുമായി സർക്കാർ രം​ഗത്ത്. വെബ്ടാക്സികൾ ഉൾപ്പെടെ എല്ലാ ടാക്സികളിലെയും ചൈൽഡ് ലോക്ക് നീക്കം ചെയ്യാൻ കർണാടക മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് സർക്കാർ തയാറാക്കിയത്. ഭേദ​ഗതിയുടെ പകർപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു.ബില്ലിൽ ആക്ഷേപമോ, നിർദേശമോ അറിയിക്കാൻ പൊതുജനങ്ങൾക്കു 30 ദിവസം അനുവദിച്ചിട്ടുണ്ട്. ഈ സംവിധാനം ടാക്സികളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയായി മാറിയിരുന്നു. വാഹനത്തിന്റെ ഡ്രൈവർ ചൈൽഡ് ലോക്ക് ഓണാക്കിയാൽ സ്ത്രീകൾക്ക് കാറിന്റെ വാതിൽ തുറക്കാൻ കഴിയില്ലെന്നതാണ്…

Read More
Click Here to Follow Us