ബിരിയാണി ഓർഡർ ചെയ്‌ത യുവതിക്ക് ലഭിച്ചത് വേവിക്കാത്ത കോഴിത്തല ബിരിയാണി

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ബിരിയാണിയില്‍ യുവതിക്ക് ലഭിച്ചത് വേവിക്കാത്ത കോഴിത്തല. മലപ്പുറം ജില്ലയിലെ തിരൂര്‍ ഏഴൂര്‍ സ്വദേശിനി പ്രതിഭയ്ക്കാണ് ഓർഡർ ചെയ്ത് ബിരിയാണിയിൽ നിന്ന് കോഴിത്തല ലഭിച്ചത്. ഉടൻ തന്നെ യുവതി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച പ്രതിഭ വീട്ടിലേക്ക് നാല് ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. മുത്തൂരിലെ പൊറോട്ട സ്റ്റാളില്‍ നിന്നാണ് ബിരിയാണി ഓര്‍ഡർ ചെയ്ത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് കോഴിത്തല കണ്ടത്. തിരൂര്‍ നഗരസഭ ആരോഗ്യ…

Read More

ഐഐടി-എം കാമ്പസിൽ നിന്ന് 22 തെരുവ് നായ്ക്കളെ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

ചെന്നൈ: ഐഐടി-മദ്രാസ് മാനേജ്‌മെന്റിനെതിരെ ഒരു വർഷത്തിലേറെയായി മൃഗാവകാശ പ്രവർത്തകർ നടത്തുന്ന സമരത്തിനൊടുവിൽ, 2020 ഒക്ടോബർ മുതൽ ഐഐടി-എം കാമ്പസിൽ അടച്ചിട്ടിരിക്കുന്ന 22 തെരുവ് നായ്ക്കളെ മോചിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ വർഷം വാക്‌സിനേഷന്റെയും വന്ധ്യംകരണത്തിന്റെയും പേരിൽ സർവകലാശാല പിടികൂടിയ 186 തെരുവ് നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടതായി അറിയപ്പെടുന്നത് ഈ 22 നായകൾ മാത്രമാണ്. പിടികൂടിയ നായകളിൽ 57 എണ്ണം ചത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.  എന്നാൽ നായ്ക്കളെ ദത്തെടുത്തതായി പറയപ്പെടുന്ന രേഖകൾ പങ്കിടാൻ ഐഐടി-എം മാനേജ്മെന്റ് വിസമ്മതിച്ചതിനാൽ 110 ഓളം നായ്ക്കൾ എവിടെയാണെന്ന് നിലവിൽ അറിവില്ല.…

Read More

അശ്ലീല വീഡിയോ വിവാദം; ഉദ്യോഗസ്ഥർക്കെതിരേയുള്ള ഉത്തരവ് ഹൈക്കോടതി തടഞ്ഞു.

ബെംഗളൂരു : മുൻമന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോ പുറത്തായ സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു എട്ടാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കഴിഞ്ഞദിവസം നൽകിയ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി കബൺ പാർക്ക് പോലീസിൽ നൽകിയ പരാതിയിന്മേൽ കേസെടുക്കാൻ വൈകിയത് ചൂണ്ടിക്കാട്ടി മറ്റൊരു സാമൂഹിക പ്രവർത്തകൻ ആദർശ് ആർ. അയ്യർ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. ഇതിനെതിരേ ഓഫീസർമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. പോലീസ് കമ്മിഷണർ കമൽ പന്ത്,…

Read More

കോളേജുകളിൽ കന്നഡ പഠനം; നിർദേശം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി‌

ബെം​ഗളുരു; ആദ്യ നാലു സെമസ്റ്ററുകലിൽ കർണ്ണാടകയിലെ ബിരുദ കോഴ്സുകളിലെ നിർബന്ധിത കന്നഡ കന്നഡ ഭാഷാ പഠനത്തെക്കുറിച്ചുള്ള നിർദേശം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ‌പുനപരിശോധന നടത്താത്ത പക്ഷം നിർബന്ധിത കന്നഡ പഠനെമന്ന ഈ ഉത്തരവ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് റിതുരാജ്, ജസ്റ്റിസ് സച്ചിൻ ശങ്കർ മ​ഗ്ദൂം എന്നിവരടങ്ങിയ ബഞ്ച് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർഥികൾക്ക് ഏതെങ്കിലും വിഷയം അടിച്ചേൽപിക്കാൻ സാധ്യമല്ലെന്നും വിലയിരുത്തി. പൊതുതാത്പര്യ ഹർജികൾ പരിശോധിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോഴ്സുകൾക്ക് ചേരുന്ന വിദ്യാർഥികൾ ആദ്യ നാല് സെമസ്റ്ററുകളിൽ നിർബന്ധമായും കന്നഡ…

Read More

കുടക്- കേരള സംസ്ഥാനാന്തര ബസ് സർവ്വീസ് നിരോധനം 30 വരെ നീട്ടി; യാത്രക്കാർക്ക് തിരിച്ചടി

ബെം​ഗളുരു; കേരളത്തിൽ നിന്നും കുടകിലേക്കും തിരിച്ചുമുള്ള സംസ്ഥാനാന്തര ബസ് സർവ്വീസ് നിന്നിട്ട് 2 മാസം പിന്നിടുന്നു. 30 വരെ വീണ്ടും കുടക്- കേരള സംസ്ഥാനാന്തര യാത്ര നിരോധനം കലക്ടർ ഉത്തരവിറക്കി നീട്ടിയതോടെ യാത്രക്കാർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ അവസാനം വരെ കേരളത്തിൽ നിന്നും കർണ്ണാടകയിലേക്കും തിരിച്ചുമുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി പി രവികുമാർ ഉത്തരവിറക്കിയിരിക്കുകയാണ്. കൂടാതെ കർണ്ണാടകയിലെ മറ്റ് അതിർത്തികളിലെ പോലെ സ്വകാര്യ വാഹനങ്ങളിലും മറ്റും എത്തുന്ന യാത്രക്കാർക്ക് കുടക് വഴി പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലും ,ചരക്കു വാഹന ജീവനക്കാർക്ക്…

Read More

റോഡിലെ കുഴിയടക്കാനുള്ള സമയപരിധി അവസാനിച്ചു; മാറ്റമില്ലാതെ ന​ഗരത്തിലെ പല പ്രധാന റോഡുകളും

ബെം​ഗളുരു; ബിബിഎംപിയുടെ പരിധികളിലെ കുഴിയടക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ പ്രധാന ഇടങ്ങളിലെ റോഡുകൾ പോലും മാറ്റമില്ലാതെ തുടരുന്നു. 1344 കിലോമീറ്ററ്‍ പ്രധാന റോഡുകളിലെ കുഴികൾ ഈ മാസം 20 നും കൂടാതെ ഇടറോഡുകളിലേതു 30 നും പൂർത്തിയാക്കുമെന്നാണ് ബിബിഎംപി ഉറപ്പ് നൽകിയിരുന്നത്. ന​ഗരത്തിലെ കനത്ത മഴയും റോഡിന്റെ അറ്റകുറ്റ പണികളെ മന്ദ​ഗതിയിലാക്കി തീർത്തു. എന്നാൽ ജൂലൈ 27 മുതൽ ഈ മാസം 27 വരെ 1.58 ലക്ഷം ചതുരശ്ര മീറ്റർ റോഡുകളിലെ കുഴി നികത്തിയതായി ബിബിഎംപി കമ്മീഷ്ണർ ​ഗൗരവ് ​ഗുപ്ത അറിയിച്ചു. ന​ഗരത്തിലെ പ്രധാന…

Read More

കോവിഡ് നിരക്കിൽ ​ഗണ്യമായ കുറവ്; സ്കൂളുകൾ തുറക്കുന്നു

ബെം​ഗളുരു; കോവിഡ് കേസുകളിൽ ​ഗണ്യമായ കുറവ് വന്നതായി ആരോ​ഗ്യ വകുപ്പ്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കുടകിൽ ഉയർന്നിരുന്ന കേസുകളാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത്, ഇതോടെ ഒൻപതാം ക്ലാസ് മുതലുള്ളവർക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം . ഇവിടെ രോ​ഗ സ്ഥിതീകരണ നിരക്ക് 2 ശതമാനത്തിലും താഴെ എത്തിയതോടെയാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്. മറ്റു ക്ലാസുകൾ തുടങ്ങി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും എട്ടാം ക്ലാസ് വരെയുള്ളവർക്ക് ക്ലാസുകൾ ക്രമീകരിക്കുകയെന്നും അധികാരികൾ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിന്റെ…

Read More
Click Here to Follow Us