ശിവാനന്ദ സർക്കിൾ മേൽപ്പാലം അടുത്തയാഴ്ച വീണ്ടും തുറക്കും; ബിബിഎംപി

ബെംഗളൂരു: കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത് ഒരാഴ്‌ചയ്‌ക്കുള്ളിൽ ഭാഗികമായി അടച്ച ശിവാനന്ദ സർക്കിൾ മേൽപ്പാലം രൂപകല്‌പനയിൽ അപാകതകളൊന്നുമില്ലെന്നും വരും ദിവസങ്ങളിൽ പൂർണമായി തുറക്കാൻ സാധ്യതയുണ്ടെന്നും ബിബിഎംപി അറിയിച്ചു.നാട്ടുകാരുടെയും വ്യാപാരികളുടെയും കടുത്ത എതിർപ്പിനെ തുടർന്ന് നിർമിച്ച 493 മീറ്റർ നീളമുള്ള സ്റ്റീൽ മേൽപ്പാലം പണി കാലതാമസം നേരിട്ട ശേഷം ഓഗസ്റ്റ് 15 നാണ് ബിബിഎംപി തുറന്നുകൊടുത്തത്. എന്നാൽ, വാഹന ഉപഭോക്താക്കൾ കുണ്ടും കുഴിയിലുമായി യാത്ര ചെയ്യുന്നതായി പരാതിപ്പെട്ടതിനെത്തുടർന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പാലം ഭാഗികമായി അടച്ചിടേണ്ടിവന്നു. തുടർന്ന് ബിബിഎംപി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ഗവേഷകരിൽ…

Read More

സ്കൂൾ വേനൽ അവധി, കെഎഎംഎസ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി

ബെംഗളൂരു: 2022-23 അധ്യയന വർഷത്തിൽ മെയ്‌ 16 നു വീണ്ടും സ്കൂൾ തുറക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരുന്നു. എന്നാൽ, വേനൽ കനത്തതോടെ സ്കൂൾ തുറക്കുന്ന തിയ്യതി നീട്ടാൻ ഒരുങ്ങുകയായിരിന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാൽ രക്ഷിതാക്കളുടെ വിഭാഗം ഇതിനെ എതിർത്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. സ്‌കൂളുകൾക്ക് വേനൽ അവധി നൽകുന്ന വിഷയത്തിൽ കെഎഎംഎസ് സെക്രട്ടറി ശശികുമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു. വേനലവധിക്കാലം നീട്ടരുതെന്ന് കെഎഎംഎസ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. താപനില ഉയരുന്നത് തുടർന്നാൽ മെയ് 16 ന് നിശ്ചയിച്ചിരുന്ന സ്കൂൾ ആരംഭിക്കുന്ന തീയതി മാറ്റിവയ്ക്കാൻ വിദ്യാഭ്യാസ…

Read More

ശിവമോഗ ജില്ലയിൽ സ്‌കൂളുകളും കോളേജുകളും വീണ്ടും തുറന്നു

ബെംഗളൂരു : ഒരാഴ്‌ചയ്‌ക്ക് ശേഷം സ്‌കൂളുകളും കോളേജുകളും ശിവമോഗയിൽ വീണ്ടും തുറന്നു. ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരുന്നു. അതേസമയം ജില്ലാ ഭരണകൂടം ശിവമോഗയിൽ ഏർപ്പെടുത്തിയ സെക്ഷൻ 144 സിആർപിസി പ്രകാരമുള്ള നിരോധന ഉത്തരവുകൾ മാർച്ച് 4 വരെ നീട്ടി.

Read More

പരീക്ഷ എഴുതാൻ സ്‌കൂളിൽ 75 ശതമാനം ഹാജർ നിർബന്ധമല്ല; കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്

Schools_students class

ബെംഗളൂരു: സ്‌കൂളുകളിൽ റഗുലർ ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അറിയിച്ചു. ജനുവരി 29-ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും വിദഗ്ധരുടെയും ഉപദേശം പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്കൂളുകൾ തുറന്നാൽ തന്നെ വിദ്യാർത്ഥികൾക്ക് അവസാന പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ നിർബന്ധം എന്ന നിയമം നടപ്പാക്കാൻ സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ പ്രതികൂലമായി ബാധിച്ചതിനാൽ സ്‌കൂളുകൾ തുറക്കുന്നത് വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യുമെന്ന്…

Read More

നന്ദി ഹിൽസ് നവംബർ അവസാനത്തോടെ തുറക്കും

ബെംഗളൂരു : ചിക്കബല്ലാപ്പൂർ ജില്ലാ ഭരണകൂടം നവംബർ അവസാനത്തോടെ നന്ദി ഹിൽസ് സഞ്ചാരികൾക്കായി തുറന്നേക്കും. കനത്ത മഴയിൽ ഒലിച്ചുപോയ റോഡിന്റെ നിർമാണം പൂർത്തീകരിച്ചു ഇനി ഇരുവശത്തുമുള്ള സേഫ്റ്റി ഗ്രില്ലുകളുടെ പണി മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 24 ന് കനത്ത മഴയിൽ ബ്രഹ്മഗിരി കുന്നിൽ മണ്ണിടിഞ്ഞ് നന്ദി ഹിൽസിലേക്കുള്ള റോഡ് ഒലിച്ചുപോയിരുന്നു. 80 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് റോഡിന്റെ നിർമാണം ഏറ്റെടുത്തത്. റോഡ് നിർമ്മാണം മന്ദഗതിയിലായതിനാൽ, വീണ്ടും തുറക്കുന്നതിനുള്ള തീയതി നവംബർ അവസാനത്തിലേക്ക് ഏകദേശം ഒരു മാസം മാറ്റിവച്ചിരുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ…

Read More

ക്ലാസുകൾ പുനരാരംഭിക്കാതെ ചില സ്വകാര്യ സ്കൂളുകൾ.

ബെംഗളൂരു: ദീപാവലിക്ക് ശേഷം തങ്ങളുടെ മക്കളെ സ്കൂളിലേയ്ക് അയക്കാൻ താൽപര്യമില്ലായ്മ കാണിച്ച് ചില മാതാപിതാക്കൾ. 1 മുതൽ 5ആം ക്ലാസ് വരെയുള്ള കുട്ടികളുടെ മാതാപിതാക്കളിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ച് ചില സ്കൂളുകൾ ക്ലാസുകൾ പുനരാരംഭിക്കാനുള്ള പദ്ധതികൾ ഡിസംബർ വരെ മാറ്റിവെച്ചു. എന്നാൽ ചില മാതാപിതാക്കൾ ഇ തീരുമാനത്തിന് എതിർപ്പും രേഖപ്പെടുത്തി. പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ സ്കൂളിലേക്കു അയക്കാൻ തയ്യാറായി നിന്ന സമയത്താണ് സ്കൂളുകൾ മാറ്റിവെക്കുന്നതിനെ സംബന്ധിച്ച് ശനിയാഴ്ച ആശയവിനിമയം ലഭിച്ചത്. വിദ്യാർത്ഥികളെ ക്യാമ്പസിൽ എത്തിക്കാൻ സ്കൂൾ അധികൃതർ ആഗ്രഹിക്കുന്നെങ്കിലും ചില രക്ഷിതാക്കൾ സ്കൂൾ…

Read More

കോവിഡ് നിരക്കിൽ ​ഗണ്യമായ കുറവ്; സ്കൂളുകൾ തുറക്കുന്നു

ബെം​ഗളുരു; കോവിഡ് കേസുകളിൽ ​ഗണ്യമായ കുറവ് വന്നതായി ആരോ​ഗ്യ വകുപ്പ്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കുടകിൽ ഉയർന്നിരുന്ന കേസുകളാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത്, ഇതോടെ ഒൻപതാം ക്ലാസ് മുതലുള്ളവർക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം . ഇവിടെ രോ​ഗ സ്ഥിതീകരണ നിരക്ക് 2 ശതമാനത്തിലും താഴെ എത്തിയതോടെയാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്. മറ്റു ക്ലാസുകൾ തുടങ്ങി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും എട്ടാം ക്ലാസ് വരെയുള്ളവർക്ക് ക്ലാസുകൾ ക്രമീകരിക്കുകയെന്നും അധികാരികൾ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിന്റെ…

Read More
Click Here to Follow Us