ഹിജാബ് നിരോധനത്തിന് ശേഷം മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു; കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്

b c nagesh

ബെംഗളൂരു: ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതുന്ന മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അവകാശപ്പെട്ടു. ഹിജാബ് നിരോധനത്തിന് ശേഷം കൂടുതൽ മുസ്ലീം സഹോദരിമാർ പരീക്ഷയെഴുതിയെന്നും ഇപ്പോൾ കൂടുതൽ മുസ്ലീം പെൺകുട്ടികൾ പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിച്ച പെൺകുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉഡുപ്പിയിലെ മുസ്ലീം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലീം ഒക്കൂട്ടയുടെ കണക്കനുസരിച്ച് 2021ൽ 183 പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കെങ്കിലും പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.…

Read More

ദേശീയ വിദ്യാഭ്യാസ നയം അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും; വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്

ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020 വരുന്ന അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വ്യാഴാഴ്ച വനിതാ ശിശു വികസന മന്ത്രി ഹാലപ്പ അച്ചാറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.ഇ.പി.യുടെ ശുപാർശകൾ അനുസരിച്ച് എർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ (ഇ.സി.സി.ഇ.) നടപ്പാക്കുന്നത് 20,000 അംഗൻവാടികളിലും സ്‌കൂളുകളിലും പരീക്ഷണാടിസ്ഥാനത്തിൽ വരുന്ന അധ്യയന വർഷത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇത് ബാധകമായിരിക്കും. പാഠ്യപദ്ധതി രൂപകൽപന, അധ്യാപനം, പഠനോപകരണങ്ങൾ, മൂല്യനിർണ്ണയം, ശേഷി…

Read More

എല്ലാ മദ്രസകളിലും പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി ബി. സി നാഗേഷ്

ബെംഗളൂരു: മദ്രസ വിദ്യാർത്ഥികൾക്ക് മതപഠനത്തിനപ്പുറം സ്കൂൾ വിഷയങ്ങളിൽ ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് സർക്കാർ പരിശോധിക്കുമെന്ന് കർണാടക സ്കൂൾ വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. സർക്കാർ ഉദ്യോഗസ്ഥരുടെ പരിശോധനകളുമായി മദ്രസ സഹകരിക്കണമെന്നും വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ നാഗേഷ് പറഞ്ഞു. മതപാഠശാലകൾ നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യോഗത്തിൽ അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, സ്വകാര്യ മദ്രസകളിലെ വിദ്യാഭ്യാസ നിലവാരം, വിദ്യാർത്ഥികളുടെ പുരോഗതി, വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കൽ എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസ അധികൃതരോട് റിപ്പോർട്ട് തേടുമെന്ന് മന്ത്രി…

Read More

സ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ സാധിക്കില്ല; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ മിക്‌സഡാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിനോട് പ്രതികരിച്ചത് കൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. സ്‌കൂളുകൾ മിക്‌സഡ് ആക്കണമെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ തീരുമാനം പരിഗണിച്ച് മാത്രമേ ആവുകയുള്ളൂവെന്നും വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ പഠനം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സ്വകാര്യ സ്‌കൂളുകളിൽ ഉൾപ്പടെ ഉത്തരവ് നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്‌സ്ഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വിദ്യാഭ്യാസ…

Read More

കാവിവൽക്കരണ വിവാദം; മറുപടിയുമായി കർണാടക വിദ്യാഭ്യാസ മന്ത്രി നാഗേഷ്

ബെംഗളൂരു: സ്കൂൾ പാഠപുസ്തകങ്ങളുടെ വിവാദമായ പരിഷ്കരണത്തിൽ മൗനം വെടിഞ്ഞ് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്, സംസ്ഥാന സർക്കാർ വിദ്യാർത്ഥികളെ “യഥാർത്ഥ” ചരിത്രം പഠിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അവകാശപ്പെട്ടു. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നു എന്ന ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട്, പുതിയ പാഠപുസ്തകങ്ങൾ കാണാതെ ചില ബുദ്ധിജീവികളും രാഷ്ട്രീയക്കാരും ജാതി രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുകയാണെന്ന് തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫ ബരഗൂർ രാമചന്ദ്രപ്പയുടെ നേതൃത്വത്തിലുള്ള മുൻ കമ്മിറ്റി പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ നുണകളും തെറ്റായ വിവരങ്ങളും കൊണ്ട് നിറഞ്ഞതാണ് എന്ന്…

Read More

ഭഗവദ്ഗീത മതഗ്രന്ഥമല്ല ; വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: ഭഗവദ്ഗീത മതഗ്രന്ഥം മല്ലെന്നും മറിച്ച് അതൊരു ഗുണപാഠ പുസ്തകമാണെന്നും അതു കൊണ്ട് തന്നെ ഭഗവദ്ഗീത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. എന്നാൽ ഖുറാനും ബൈബിളും മതഗ്രന്ഥം ആണെന്നും അദ്ദേഹം പറഞ്ഞു. ക്ലാരൻസ് ഹൈസ്കൂളിലെ ബൈബിൾ വിവാദവുമായി ബന്ധപ്പെട്ട് ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പാഠഭാഗത്ത് ഭഗവദ് ഗീത ഉൾപ്പെടുത്താൻ തയ്യാറെടുക്കുന്ന സർക്കാരിന് എന്തുകൊണ്ട് ബൈബിൾ അനുവദിച്ചു കൂട എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിനുള്ള മറുപടി എന്നോണമാണ് മന്ത്രിയുടെ ഈ…

Read More

ടിപ്പുവിനെ ഒഴിവാക്കി പകരം കാശ്‍മീരിന്റെ ചരിത്രം

ബെംഗളൂരു: ടിപ്പുവിന്റെ മൈസൂര്‍ കടുവ എന്ന പേര് പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. ടിപ്പുവിനെ പ്രകീര്‍ത്തിച്ചുള്ള ഭാഗങ്ങളും സംസ്ഥാന പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കും. ടിപ്പുവിന്റെ യഥാര്‍ത്ഥ ചരിത്രം പറയുന്ന ഒരു ഭാഗമാകും പകരമായി ഉള്‍പ്പെടുത്തുകയെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് അറിയിച്ചു. കശ്മീരിന്റെ ചരിത്രം, ആറ് നൂറ്റാണ്ടുകള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യകള്‍ ഭരിച്ച അഹം രാജവംശം എന്നിവരെക്കുറിച്ച്‌ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ആരുടെയെങ്കിലും ഭാവനകളല്ല യഥാര്‍ഥ ചരിത്രമാണ് കുട്ടികള്‍ പഠിക്കേണ്ടത്. അതിനാലാണ് ടിപ്പുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഭാഗം…

Read More

മദ്രസ വിദ്യാഭ്യാസത്തിൽ സർക്കാർ ഇടപെടില്ല

ബെംഗളൂരു: മദ്രസകളിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇടപെടാൻ സർക്കാരിന് നിർദേശമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. ദേശവിരുദ്ധ പാഠങ്ങൾ പഠിപ്പിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പൊളിറ്റിക്കൽ സെക്രട്ടറി രേണുകാചാര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മദ്രസകൾ നിർത്തലാക്കാൻ സാധ്യമല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠഭാഗങ്ങൾ തന്നെ മദ്രസയിലും പഠിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More

പരീക്ഷ എഴുതാൻ സ്‌കൂളിൽ 75 ശതമാനം ഹാജർ നിർബന്ധമല്ല; കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്

Schools_students class

ബെംഗളൂരു: സ്‌കൂളുകളിൽ റഗുലർ ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അറിയിച്ചു. ജനുവരി 29-ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും വിദഗ്ധരുടെയും ഉപദേശം പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്കൂളുകൾ തുറന്നാൽ തന്നെ വിദ്യാർത്ഥികൾക്ക് അവസാന പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ നിർബന്ധം എന്ന നിയമം നടപ്പാക്കാൻ സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ പ്രതികൂലമായി ബാധിച്ചതിനാൽ സ്‌കൂളുകൾ തുറക്കുന്നത് വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യുമെന്ന്…

Read More

ബെംഗളൂരുവിലെ സ്‌കൂളുകൾക്ക് ജനുവരി 29 വരെ അവധി പ്രഖ്യാപിച്ചു.

OFFLINE CLASS SCHOOL STUDENTS

ബെംഗളൂരു: നഗരത്തിലെ സ്കൂളുകൾ ജനുവരി 29 വരെ അടച്ചിടുമെന്നും മറ്റ് ജില്ലകളിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ ക്ലാസുകൾ തുടരുമെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. ലോക്ക്ഡൗൺ നടപടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായും വിദഗ്ധ സമിതിയുമായും വെള്ളിയാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ബെംഗളൂരുവിൽ സ്‌കൂളുകൾ തുറക്കാനുള്ള നീക്കമുണ്ടാകുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നെങ്കിലും കോവിഡ് കേസുകളുടെ കുത്തൊഴുക്ക് കാരണം, പ്രത്യേകിച്ച് ബെംഗളൂരുവിൽ, ജനുവരി 29 വരെ സ്കൂളുകൾക്ക് അവധി നൽകാനാണ് തീരുമാനമെണെന്നും മന്ത്രി വെള്ളിയാഴ്ച…

Read More
Click Here to Follow Us