മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

Siddaramaiah

ബെം​ഗളൂരു: സംസ്ഥാനത്ത് മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ടു വർഷത്തേക്ക് ​ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രണ്ട് ഭാഷാപഠനം കൂടി ഉൾപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്റ്റർ ചെയ്ത മദ്രസകളിലാണ് കന്നഡ, ഇം​ഗ്ലീഷ് ഭാഷകളും സിലബസിൽ ഉൾപ്പെടുത്തുക. ഇതനുസരിച്ച് 100 മദ്രസകളിൽ പദ്ധതി ആദ്യം നടപ്പാക്കും. വഖ്ഫ് സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ കന്നഡ, ഇംഗ്ലീഷ്, സയൻസ്, ഗണിതം തുടങ്ങിയ വിഷയങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് വർഷം പഠിപ്പിച്ച് നാഷണൽ ഓപ്പൺ സ്കൂളുകൾ വഴി എസ്എസ്എൽസി, പി.യു.സി,…

Read More

ഹെഗ്‌ഡെ നഗർ കേരള മദ്രസ പ്രവേശനോത്സവം ശനിയാഴ്ച

ബെംഗളൂരു: ഹെഗ്‌ഡെ നഗർ സുന്നൂറൈൻ എഡ്യൂക്കേഷൻ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന സുന്നൂറൈൻ കേരള മദ്രസയുടെ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം 10/6/2023 ശനിയാഴ്ച ഉച്ചയോടെ ആരംഭിക്കും. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള പ്രവേശന പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കുവാൻ വ്യത്യസ്ത പരിപാടികളാണ് മദ്രസയിൽ സംഘടിപ്പിക്കുന്നത്. അഡ്മിഷൻ വിവരങ്ങൾക്കും മറ്റും ബന്ധപ്പെടുക : +91 7411348084

Read More

മദ്രസകളിൽ ഈ മാസം മുതൽ സർവ്വേ ആരംഭിക്കും 

ബെംഗളൂരു :കർണാടകയിലെ എല്ലാ മദ്രസകളിലും ഈ മാസം മുതൽ സർവേ നടത്തുമെന്ന് റിപ്പോർട്ട് .കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ആയിരിക്കും സർവ്വേ നടത്തുക. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. സംസ്ഥാനത്തെ എല്ലാ മദ്രസകളിലെയും പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സർക്കാർ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു . സർവേ നടത്താൻ വിദ്യാഭ്യാസ വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.റിപ്പോർട്ട് സമർപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പരിശോധനകൾ കഴിയുന്ന മുറയ്ക്ക് സമർപ്പിക്കാനാണ് നിർദ്ദേശം. മദ്രസകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ…

Read More

എല്ലാ മദ്രസകളിലും പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി ബി. സി നാഗേഷ്

ബെംഗളൂരു: മദ്രസ വിദ്യാർത്ഥികൾക്ക് മതപഠനത്തിനപ്പുറം സ്കൂൾ വിഷയങ്ങളിൽ ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് സർക്കാർ പരിശോധിക്കുമെന്ന് കർണാടക സ്കൂൾ വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. സർക്കാർ ഉദ്യോഗസ്ഥരുടെ പരിശോധനകളുമായി മദ്രസ സഹകരിക്കണമെന്നും വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ നാഗേഷ് പറഞ്ഞു. മതപാഠശാലകൾ നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യോഗത്തിൽ അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, സ്വകാര്യ മദ്രസകളിലെ വിദ്യാഭ്യാസ നിലവാരം, വിദ്യാർത്ഥികളുടെ പുരോഗതി, വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കൽ എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസ അധികൃതരോട് റിപ്പോർട്ട് തേടുമെന്ന് മന്ത്രി…

Read More

മദ്രസ വിദ്യാഭ്യാസത്തിൽ സർക്കാർ ഇടപെടില്ല

ബെംഗളൂരു: മദ്രസകളിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇടപെടാൻ സർക്കാരിന് നിർദേശമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. ദേശവിരുദ്ധ പാഠങ്ങൾ പഠിപ്പിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പൊളിറ്റിക്കൽ സെക്രട്ടറി രേണുകാചാര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മദ്രസകൾ നിർത്തലാക്കാൻ സാധ്യമല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠഭാഗങ്ങൾ തന്നെ മദ്രസയിലും പഠിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More
Click Here to Follow Us