എല്ലാ മദ്രസകളിലും പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി ബി. സി നാഗേഷ്

ബെംഗളൂരു: മദ്രസ വിദ്യാർത്ഥികൾക്ക് മതപഠനത്തിനപ്പുറം സ്കൂൾ വിഷയങ്ങളിൽ ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് സർക്കാർ പരിശോധിക്കുമെന്ന് കർണാടക സ്കൂൾ വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്.

സർക്കാർ ഉദ്യോഗസ്ഥരുടെ പരിശോധനകളുമായി മദ്രസ സഹകരിക്കണമെന്നും വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ നാഗേഷ് പറഞ്ഞു. മതപാഠശാലകൾ നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യോഗത്തിൽ അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു.

  കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായി തർക്കം മുറുകുന്നു; തെരുവിലിറങ്ങി അണികൾ, പന്തംകൊളുത്തി പ്രകടനവും ഫ്ലക്സ് യുദ്ധവും

സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, സ്വകാര്യ മദ്രസകളിലെ വിദ്യാഭ്യാസ നിലവാരം, വിദ്യാർത്ഥികളുടെ പുരോഗതി, വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കൽ എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസ അധികൃതരോട് റിപ്പോർട്ട് തേടുമെന്ന് മന്ത്രി പറഞ്ഞു. റിപ്പോർട്ടുകൾ ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്രസ വിദ്യാഭ്യാസം നിരീക്ഷിക്കാൻ ഒരു ബോർഡ് രൂപീകരിക്കാനുള്ള സർക്കാർ നീക്കം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 29, 30 എന്നിവയുടെ ലംഘനമാണെന്ന് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് അത്വുള്ള പുഞ്ചൽകാട്ടെ വിമർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള എണ്ണപ്രതിസന്ധി; പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽ വൻ ഇളവുമായി കേന്ദ്ര സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി
[masterslider id="10"]

Related posts

Click Here to Follow Us