മലയാളി വനിതാ കോൺസ്റ്റബിളിനെ ട്രെയിനിലിട്ട് വെട്ടി പരിക്കേൽപ്പിച്ചു 

ചെന്നൈ : മലയാളി ആർപിഎഫ് വനിത കോൺസ്റ്റബിളിനെ ട്രെയിനിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു.

വടകര പുറമേരിയിലെ എൻ.എൻ ആശിർവയ്‌ക്കാൻ വെട്ടേറ്റത്. ചെന്നൈയിൽ സബർബൻ ട്രെയിനിൽ വച്ചായിരുന്നു സംഭവം. കത്തികൊണ്ടുള്ള ഒറ്റവെട്ടിൽ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവേറ്റു.

ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ചെന്നൈ ബീച്ചിൽ നിന്ന് വേളാച്ചേരിയിലേക്ക് പോകുന്ന സബർബൻ ട്രെയിനിൽ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ആശിർവ. ബീച്ച്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുപിന്നാലെ വനിതാ കോച്ചിൽ നിന്ന് ബഹളം കേട്ടാണ് ആശിർവ അങ്ങോട്ടേക്ക് ചെല്ലുന്നത്. മദ്യലഹരിയിലുള്ള ഒരു യുവാവ് ലേഡീസ് കോച്ചിൽ കയറിയതുമായി ബന്ധപ്പെട്ടായിരുന്നു ബഹളം.

  ശല്യം ആരോപിച്ച് തെരുവ് നായ്ക്കൾക്ക് വിഷം നൽകി; ആറോളം നായ്ക്കൾ ചത്തു, ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം

ഇയാളോട് യാത്രക്കാർ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ തയ്യാറായില്ല. തുടർന്ന് ആശിർവയും ഇയാളോട് ഇറങ്ങാൻ പറഞ്ഞു. വീണ്ടും പറഞ്ഞതോടെ യുവാവ് കയ്യിലുണ്ടായിരുന്ന വലിയ കത്തിയെടുത്ത് വെട്ടുകയായിരുന്നു. ഇതിനിടയിൽ തീവണ്ടിയും പുറപ്പെട്ടു. വീണ്ടും ആക്രമിക്കുന്ന ഭീതിയിൽ രക്തം ഒലിപ്പിച്ചുകൊണ്ട് ആശിർവ പ്ലാറ്റ്ഫോമിലേക്ക് ചാടി. തൊട്ടുപിന്നാലെ യുവാവും ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ആശിർവയെ പെരമ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചികിത്സയിൽ തുടരുകയാണ് യുവതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
[masterslider id="10"]

Related posts