ട്രക്ക് ജീപ്പുമായി കൂട്ടിയിടിച്ചു ; അപകടത്തിൽ 9 മരണം, 11 പേർക്ക് പരിക്ക്

ബെംഗളൂരു: തുംകുരുവിൽ വാഹനാപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ഒമ്പതു പേർ മരിച്ചു.11 പേർക്ക് പരിക്കേറ്റു. തുംകൂർ ജില്ലയിലെ സിറായിൽ ദേശീയപാതയിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദിവസജോലിക്കാരായ തൊഴിലാളികളാണ് മരിച്ചത്. ഇവർ ജോലിക്കായി ബെംഗളൂരുവിലേക്ക് വരികയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കർണാടക ആഭ്യന്തരമന്ത്രിക്ക് അരഗ ജ്ഞാനേന്ദ്ര നിർദ്ദേശം നൽകി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായവും…

Read More

പശുക്കളും നായകളുമായി ലൈംഗിക ബന്ധം യുവാവ് അറസ്റ്റിൽ

ആന്ധ്രാപ്രദേശ് : പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 62 കാരനായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ ആന്ധ്രയിലെ വിജയനഗരം പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് വിജയനഗരം ജില്ലയിലെ രാജം റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ചരം ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് കാഞ്ചരം സ്വദേശിയും എപി ലാൻഡ്‌സ് ആൻഡ് സർവേയുടെ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടറുമായ പി രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതായി പോലീസ് ഇൻസ്പെക്ടർ…

Read More

കർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി യുവാവ് അപകടത്തിൽ പെട്ടു

പുതുപ്പരിയാരം: കർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി നാട്ടിലെത്തിയ യുവാവ് കേരളത്തിൽ വാഹനാപകടത്തിൽ കുടുങ്ങിയതോടെ കർണാടക പോലീസ് പിടികൂടിയത് അന്തർ സംസ്ഥാന വാഹനമോഷ്ടാവിനെയും മോഷ്ടിച്ച വാഹനംവും. കേസിന് തുമ്പുണ്ടാക്കാൻ സഹായിച്ച ഹേമാംബിക നഗർ പോലീസിന് കർണാടക പൊലീസ് നന്ദി അറിയിച്ചു. മുട്ടുളങ്ങര മാഹാളി വീട്ടിൽ സുധിൽ ആണ് പോലീസ് പിടിയിലായത്. കർണാടക പോലീസ് ഹേമാംബിക നഗർ സ്റ്റേഷനിലെത്തി പ്രതിയെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടു കൂടി ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിൽ ഓട്ടോ യാത്രക്കാരന് പരിക്കേറ്റു.…

Read More

മലയാളി വനിതാ കോൺസ്റ്റബിളിനെ ട്രെയിനിലിട്ട് വെട്ടി പരിക്കേൽപ്പിച്ചു 

ചെന്നൈ : മലയാളി ആർപിഎഫ് വനിത കോൺസ്റ്റബിളിനെ ട്രെയിനിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു. വടകര പുറമേരിയിലെ എൻ.എൻ ആശിർവയ്‌ക്കാൻ വെട്ടേറ്റത്. ചെന്നൈയിൽ സബർബൻ ട്രെയിനിൽ വച്ചായിരുന്നു സംഭവം. കത്തികൊണ്ടുള്ള ഒറ്റവെട്ടിൽ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവേറ്റു. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ചെന്നൈ ബീച്ചിൽ നിന്ന് വേളാച്ചേരിയിലേക്ക് പോകുന്ന സബർബൻ ട്രെയിനിൽ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ആശിർവ. ബീച്ച്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുപിന്നാലെ വനിതാ കോച്ചിൽ നിന്ന് ബഹളം കേട്ടാണ് ആശിർവ അങ്ങോട്ടേക്ക് ചെല്ലുന്നത്. മദ്യലഹരിയിലുള്ള ഒരു യുവാവ് ലേഡീസ് കോച്ചിൽ…

Read More

എല്ലാ മദ്രസകളിലും പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി ബി. സി നാഗേഷ്

ബെംഗളൂരു: മദ്രസ വിദ്യാർത്ഥികൾക്ക് മതപഠനത്തിനപ്പുറം സ്കൂൾ വിഷയങ്ങളിൽ ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് സർക്കാർ പരിശോധിക്കുമെന്ന് കർണാടക സ്കൂൾ വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. സർക്കാർ ഉദ്യോഗസ്ഥരുടെ പരിശോധനകളുമായി മദ്രസ സഹകരിക്കണമെന്നും വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ നാഗേഷ് പറഞ്ഞു. മതപാഠശാലകൾ നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യോഗത്തിൽ അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, സ്വകാര്യ മദ്രസകളിലെ വിദ്യാഭ്യാസ നിലവാരം, വിദ്യാർത്ഥികളുടെ പുരോഗതി, വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കൽ എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസ അധികൃതരോട് റിപ്പോർട്ട് തേടുമെന്ന് മന്ത്രി…

Read More

നടപ്പാത കയ്യേറി, 4 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു: നടപ്പാതയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ യജ്ഞത്തിന്റെ ഭാഗമായി നഗരത്തിൽ നടപ്പാത കയ്യേറി കച്ചവടം നടത്തിയ നാല് കട ഉടമകൾക്കെതിരെ പോലീസ് കേസ് എടുത്തു. ഇവരുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായും പിഴ ചുമത്തിയതായും പോലീസ് പറഞ്ഞു. ഒരിക്കൽ പിടിക്കപ്പെടുന്നവർ നിയമലംഘനം തുടർന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നിയമ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

ഓണാഘോഷം, തിരുവാതിര കളി മത്സരത്തിന് തയ്യാറെടുത്ത് മലയാളി സമാജം 

ബെംഗളൂരു: രാജരാജേശ്വരിനഗർ മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി തിരുവാതിര കളി മത്സരം നടത്തുന്നു. രാജരാജേശ്വരി നഗറിലെ വാസവി മഹൽ കല്യാണമണ്ഡപത്തിൽ വച്ച് നവംബർ 6 ആണ് മത്സരം നടക്കുന്നത്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യാൻ സംഘടകർ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി 97413 01791 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക

Read More

ഗണേശോത്സവത്തിനു കളിമൺ വിഗ്രഹങ്ങൾ മാത്രം ഉപയോഗിക്കുക ;ബിബിഎംപി

Ganesha idol

ബെംഗളൂരു: ഗണേശോത്സവത്തിനു പ്ലാസ്‌റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. ഉത്സവത്തിന് കളിമണ്ണ് കൊണ്ടുള്ള വിഗ്രഹങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തെർമോകോളിൽ നിർമ്മിച്ച വിഗ്രഹങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഉടൻ ലഭ്യമാക്കും ; ബസവരാജ് ബൊമ്മെ 

ബെംഗളൂരു: മത്സ്യത്തൊഴിലാളികൾക്ക്  മുൻഗണന അടിസ്ഥാനത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മത്സ്യകൃഷിയും മൃഗസംരക്ഷണവും കൃഷിയുമായി ബന്ധപ്പെട്ട മേഖലകളാണെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡയിലെ മത്സ്യത്തൊഴിലാളികളുടെ ആദ്യഘട്ടത്തിൽ കാർഡ് വിതരണം ചെയ്യാൻ ഇന്നലെ ചേർന്ന സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി (എസ്‌എൽബിസി) യോഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബാങ്ക് പ്രതിനിധികളോടും സർക്കാർ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ഫിഷറീസ് വകുപ്പ് ബാങ്കുമായി പങ്കുവെക്കണമെന്നും കാമ്പയിൻ മോഡലിൽ കാർഡുകൾ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളി സഹകരണ ബാങ്കുകളോടും…

Read More

സ്പെഷ്യൽ ബസ് ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് ഉള്ള സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. സെപ്റ്റംബർ 2 മുതൽ 7 വരെയുള്ള സർവീസുകൾ ആണ് ആദ്യ ഘട്ടത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കുന്നതിനനുസരിച്ച് കൂടുതൽ സ്പെഷ്യൽ ബസുകൾ ലഭിക്കുമെന്ന് കേരള ആർടിസി ബെംഗളൂരു കൻട്രോളിംഗ് ഇൻസ്‌പെക്ടർ പി. ഗോവിന്ദൻ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് നിലവിൽ സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മൈസൂർ റോഡിലെ സാറ്റ്ലൈറ്റ് ബസ് ടെർമിനലിൽ നിന്നാണ് സ്പെഷ്യൽ ബസുകൾ പുറപ്പെടുക. ബസുകളുടെ സമയം, റൂട്ട്, ടിക്കറ്റ് നിരക്ക്…

Read More
Click Here to Follow Us