ട്രക്ക് ജീപ്പുമായി കൂട്ടിയിടിച്ചു ; അപകടത്തിൽ 9 മരണം, 11 പേർക്ക് പരിക്ക്

ബെംഗളൂരു: തുംകുരുവിൽ വാഹനാപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ഒമ്പതു പേർ മരിച്ചു.11 പേർക്ക് പരിക്കേറ്റു. തുംകൂർ ജില്ലയിലെ സിറായിൽ ദേശീയപാതയിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ദിവസജോലിക്കാരായ തൊഴിലാളികളാണ് മരിച്ചത്. ഇവർ ജോലിക്കായി ബെംഗളൂരുവിലേക്ക് വരികയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കർണാടക ആഭ്യന്തരമന്ത്രിക്ക് അരഗ ജ്ഞാനേന്ദ്ര നിർദ്ദേശം നൽകി.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായവും നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts