ഗൗരി ലങ്കേഷ് വധം: ഹി​ന്ദു യു​വ സേ​ന സ്ഥാ​പ​കാം​ഗ​മാ​യ നവീന്‍ കുമാർ അറസ്റ്റിൽ.

ബെംഗളൂരു: ആക്ടിവിസ്റ്റും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വധിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹി​ന്ദു യു​വ സേ​ന സ്ഥാ​പ​കാം​ഗ​മാ​യ നവീന്‍ കുമാറിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.

കൊലപാതകം നടന്ന് ആറുമാസത്തിന് ശേഷമാണ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മാര്‍ച്ച് 15 വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിന്‍റെ ഹര്‍ജി മാര്‍ച്ച് 12ന് പരിഗണിക്കും.

നാ​ട​ൻ കൈ​ത്തോ​ക്കും വെ​ടി​യു​ണ്ട​ക​ളു​മാ​യി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ന​വീ​ൻ​കു​മാ​റി​നെ ഫെ​ബ്രു​വ​രി 19നു ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ‍​യു​ധ നി​യ​മ​പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയാണ് ഗൗരി ലങ്കേഷ് വധത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി സംശയം തോന്നിയത്. പിന്നീട് പൊലീസ് ഈ വിവരങ്ങള്‍ ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു

ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ നാ​ലു​പേ​രോ​ടൊ​പ്പം വെ​ടി​വ​യ്പ് പ​രി​ശീ​ല​നം ല​ഭി​ച്ചി​രു​ന്ന​താ​യി ഇ​യാ​ൾ പോ​ലീ​സി​നു മൊ​ഴി ന​ല്കി​യി​രു​ന്നു. ഗൗ​രി ല​ങ്കേ​ഷി​ന്‍റെ വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞ ഒ​രാ​ളു​മാ​യി ന​വീ​ന് സാ​മ്യ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് മാ​ർ​ച്ച് ആദ്യവാരം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇയാളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോദ്യം ചെ​യ്യുകയും ചെയ്തു. പിന്നീടാണ് അറസ്റ്റിലേക്ക് നീങ്ങിയത്.

  പെരുന്നാൾ ഉമ്മയോടൊപ്പം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് രാ​ത്രി​യാ​ണ് ബെം​ഗ​ളൂ​രു​വി​ലെ വീ​ടി​ന് മു​ന്നി​ൽ ഗൗ​രിയെ ഒരു സംഘം വെടി വച്ച് കൊന്നത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ ഗൗ​രി​ക്ക് നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഗൗ​രി സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ഗൗരി ലങ്കേഷിന്‍റെ കൊലപാതകം രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts