ചികിത്സക്കെത്തിയ സ്ത്രീകളെ പീഡിപ്പിച്ചു, പ്രതി പിടിയിൽ

ബെംഗളൂരു: ക്ലിനിക്കിൽ ചികിത്സക്കെത്തിയ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച അക്യുപഞ്ചറിസ്റ്റ് അറസ്റ്റിൽ. ബെംഗളൂരു മത്തികെരെയിലാണ് സംഭവം. ഇവിടെ അക്യുപഞ്ചർ ക്ലിനിക് നടത്തുന്ന വെങ്കട്ട്നാരായണ ആണ് പോലീസ് പിടിയിലായത്.

സ്ത്രീകളോട് ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് വസ്‌ത്രം അഴിക്കാൻ ആവശ്യപ്പെടും. ശേഷം ഇയാൾ ലൈംഗിക ചുവയോടെ ശരീരത്തിൽ സ്പർശിക്കും. ഈ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തിരുന്നു.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

ബെംഗളൂരുവിലെ യശ്വന്ത്പൂർ, ബസവനഗുഡി തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കൂടാതെ സൈബർ സെല്ലും വെങ്കട്ട്നാരായണക്കെതിരെ കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ബെംഗളൂരുവിൽ നിന്നും രക്ഷപ്പെട്ടു.

ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ആന്ധ്രാപ്രദേശിലെ ഗുട്ടിക്ക് സമീപമുള്ള താടിപത്രിയിൽ നിന്നാണ് പ്രത്യേക പോലീസ് സംഘം പിടികൂടിയത്. പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള ഇയാൾ ഒരു ഡോക്‌ടറിൻറെ കീഴിൽ രണ്ട് വർഷം പരിശീലനം നേടിയ ശേഷമാണ് സ്വന്തമായി മത്തികെരെയിൽ ക്ലിനിക്ക് ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
[masterslider id="10"]

Related posts