മേളയ്ക്കിടെ വിദ്യാർത്ഥികൾക്ക് നിസ്കരിക്കാൻ അനുമതി നൽകിയത് വിവാദത്തിലേക്ക് 

ബെംഗളൂരു: സ്‌കൂളില്‍ പരിപാടിയ്‌ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് നിസ്‌കരിക്കാന്‍ അനുമതി നല്‍കിയ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി വിവാദമാകുന്നു.

കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. കുന്ദാപുര താലൂക്കില്‍ ശങ്കരനാരായണ ടൗണിലുള‌ള മദര്‍ തെരേസ മെമ്മോറിയല്‍ സ്‌കൂളിലാണ് ഇത്തരത്തില്‍ വിവാദമുണ്ടായത്. സ്‌കൂളില്‍ സ്‌പോര്‍ട്‌സ് മേളയ്‌ക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക പരിപാടിയ്‌ക്കിടെ നിസ്‌കാര സമയം അനുവദിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായതോടെ ഹിന്ദു സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രശ്‌നം വലുതായതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് അസാന്‍ മുഴക്കിയത് തെറ്റായിപ്പോയി എന്ന് മാപ്പ് പറഞ്ഞു. എന്നാല്‍ സമൂഹത്തില്‍ തുല്യത കാണിക്കാനായി ചേര്‍ന്ന പരിപാടിയില്‍ അബദ്ധത്തില്‍ അസാന്‍ മുഴങ്ങിയതാണെന്ന് സ്‌കൂളിലെ ഒരു ടീച്ചര്‍ പ്രതികരിച്ചു. ഇതേ സ്‌കൂളില്‍ മുന്‍പ് ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് ബിന്ദിയും വളകളും ധരിക്കുന്നത് മാനേജ്‌മെന്റ് വിലക്കിയിരുന്നുവെന്നാണ് പ്രതിഷേധിക്കുന്നവര്‍ അഭിപ്രായപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts