മേളയ്ക്കിടെ വിദ്യാർത്ഥികൾക്ക് നിസ്കരിക്കാൻ അനുമതി നൽകിയത് വിവാദത്തിലേക്ക് 

ബെംഗളൂരു: സ്‌കൂളില്‍ പരിപാടിയ്‌ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് നിസ്‌കരിക്കാന്‍ അനുമതി നല്‍കിയ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി വിവാദമാകുന്നു. കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. കുന്ദാപുര താലൂക്കില്‍ ശങ്കരനാരായണ ടൗണിലുള‌ള മദര്‍ തെരേസ മെമ്മോറിയല്‍ സ്‌കൂളിലാണ് ഇത്തരത്തില്‍ വിവാദമുണ്ടായത്. സ്‌കൂളില്‍ സ്‌പോര്‍ട്‌സ് മേളയ്‌ക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക പരിപാടിയ്‌ക്കിടെ നിസ്‌കാര സമയം അനുവദിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായതോടെ ഹിന്ദു സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രശ്‌നം വലുതായതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് അസാന്‍ മുഴക്കിയത് തെറ്റായിപ്പോയി എന്ന് മാപ്പ് പറഞ്ഞു. എന്നാല്‍ സമൂഹത്തില്‍ തുല്യത…

Read More

വനിതാ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ കുട്ടികൾക്കുള്ള പരിചരണ കേന്ദ്രം തുടങ്ങി

ബെംഗളൂരു: ആരോഗ്യവകുപ്പിലെ വനിതാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മക്കൾക്കായി ആരോഗ്യസൗധയിൽ ആരംഭിച്ച ഡേ കെയർ സെന്റർ ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. മാതൃകാ കേന്ദ്രമായി നിർമ്മിച്ച ഈ കേന്ദ്രത്തിൽ കുട്ടികൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുമെന്നും കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഇത്തരം ഉപകേന്ദ്രങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ ജീവനക്കാരുടെ മക്കൾക്ക്, പ്രത്യേകിച്ച് കുട്ടികൾ 10 വയസ്സ് തികയുമ്പോൾ അവർക്ക് വേണ്ട സൗകര്യമൊരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിലൂടെ അമ്മമാർക്ക് കൂടുതൽ സ്വതന്ത്രമായി ജോലി ചെയ്യാനും ഇടവേളകളിൽ അവരുടെ മക്കളെ ചെന്ന്…

Read More

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 

ബെംഗളൂരു: ശാസ്ത്ര-ഗവേഷണ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മാനവികവിഷയങ്ങള്‍, ഗണിതശാസ്ത്രം, എന്‍ജിനിയറിംഗ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, സാമൂഹികശാസ്ത്രം , ലൈഫ് സയന്‍സ്, ഭൗതികശാസ്ത്രം എന്നീ ആറു വിഭാഗങ്ങളിലാണ് പുരസ്‌കാരത്തിനര്‍ഹരായവരെ തിരഞ്ഞെടുത്തത്. സ്വര്‍ണപ്പതക്കവും ഫലകവും 80.84 ലക്ഷം രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക. 218 അപേക്ഷകരില്‍ നിന്നാണ് പുരസ്‌കാരത്തിനര്‍ഹരായ ആറുപേരെ തിരഞ്ഞെടുത്തത്. മാനവിക വിഷയത്തില്‍ ബംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ സുധീര്‍ കൃഷ്ണസ്വാമിക്ക് പുരസ്‌കാരം ലഭിച്ചു. ഗണിതശാസ്ത്രവിഭാഗത്തില്‍ ബെംഗളൂരു ഇന്ത്യന്‍…

Read More

ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവർ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ നിന്ന് പുത്തൂരിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. സുള്ള്യ അറന്തോട് കല്ലുഗുണ്ടിലായിരുന്നു അപകടം. ലോറി ഡ്രൈവർ സിദ്ധു എന്ന സിദ്ധാർത്ഥ് ആണ് മരിച്ചത്. കാലുകൾ രണ്ടും ഒടിഞ്ഞ് സീറ്റിനടിയിൽ കുടുങ്ങിക്കിടന്ന് ജീവനുവേണ്ടി പിടഞ്ഞ സിദ്ധാർഥിനെ ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ചു മാറ്റി പുറത്തെടുക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സിദ്ധാർത്ഥിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചിക്കമംഗലൂരിലെ രുദ്രരാജ്, ശിവമോഗയിലെ സുരേന്ദ്ര, ബണ്ട്വാളിലെ രാമ നായ്ക്, സുള്ള്യയിലെ പുനച, യുനത്ത് കീരിമൂല,…

Read More

അനുവാദം ഇല്ലാതെ സിഗരറ്റ് എടുത്തു, മാനേജറെ കൊലപ്പെടുത്തി

ബെംഗളൂരു: അനുവാദം കൂടാതെ സിഗരറ്റ് എടുത്തതിന് സ്വകാര്യ ബാങ്കിലെ മാനേജറെ കൊലപ്പെടുത്തി. ബയാതരായണപുരം സ്വദേശിയായ സുദര്‍ശന്‍ റാവു ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ ബെല്ലന്ദൂരിനടുത്ത് കസവനഹള്ളിയിലാണ് സംഭവം. പ്രദേശവാസിയായ സ്റ്റുഡിയോ ഉടമ രാമചന്ദ്ര റെഡ്ഡിയെന്ന വ്യക്തിയാണ് കൃത്യം നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. റാവു മാനേജറായി ജോലി ചെയ്യുന്ന അതേ കെട്ടിടത്തിലാണ് റെഡ്ഡി സ്റ്റുഡിയോ നടത്തിയിരുന്നത്. ഈ സ്ഥാപനത്തിന് താഴെ ഒരു ചായക്കട പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ചായ കുടിക്കാന്‍ എത്തിയ റാവു അവിടെ നിന്നും ഒരു സിഗരറ്റ് എടുത്തു. ചായക്കട ഉടമ ഈ സമയം അവിടെ…

Read More

മദ്യം നൽകി കുട്ടികളെ മയക്കും ശേഷം ഭിക്ഷാടനം, സംഘം പിടിയിൽ

ബെംഗളൂരു: കുട്ടികളെ ഉപയോഗിച്ച്‌ ഭിക്ഷാടനം നടത്തി വന്ന സംഘം കര്‍ണാടകയില്‍ പിടിയില്‍. കുട്ടികള്‍ ഉള്‍പ്പെടെ 31 പേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ട്രാഫിക്ക് സിഗ്നല്‍, മത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി കുട്ടികളെ ഉപയോഗിച്ച്‌ ഭിക്ഷാടനം നടത്തിയവരാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്തവരില്‍ 21 പേര്‍ കുട്ടികളും ബാക്കിയുള്ള പത്ത് പേര്‍ സ്‌ത്രീകളുമാണ്. എസിപി റീന സുവര്‍ണയുടെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ആന്ധ്രാപ്രദേശ്‌, തെലങ്കാന, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവര്‍. കസ്റ്റഡിയിലെടുത്ത സ്‌ത്രീകളെ ചോദ്യം ചെയ്‌തതില്‍ നിന്ന്…

Read More

ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത കടുവക്കുട്ടി ചത്തു

ബെംഗളൂരു: നഗരപ്രാന്തത്തിലുള്ള പിലിക്കുള ബയോളജിക്കൽ പാർക്കിൽ രണ്ടര വയസ്സുള്ള വിജയ എന്ന പെൺകടുവ ചത്തു. ദിവസങ്ങൾക്ക് മുമ്പ് പാർക്കിൽ കടുവകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുട്ടിക്ക് പരിക്കേറ്റതായി ബയോളജിക്കൽ പാർക്ക് ഡയറക്ടർ എച്ച് ജയപ്രകാശ് ഭണ്ഡാരി പറഞ്ഞു. എന്നാൽ വെറ്ററിനറി ഡോക്ടർമാരായ വിഷ്ണുദത്ത്, മധുസൂദനൻ, യശസ്വി എന്നിവർ പരിക്കേറ്റ കടുവക്കുട്ടിയെ ചികിത്സിച്ച് ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിൽ വിജയിച്ചിരുന്നു. തുടർന്ന് കടുവക്കുട്ടി സുഖം പ്രാപിച്ച് സജീവമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, ആരോഗ്യപരമായ സങ്കീർണതകൾ പെട്ടന്ന് ഉണ്ടാവുകയും പുലികുട്ടി ചികിത്സയോട് പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഡോക്ടർമാർ പറഞ്ഞു. പുലി കുഞ്ഞിന്റെ…

Read More

കോടികളുടെ ഒലെ സ്‌കൂട്ടർ തട്ടിപ്പ്; ബെംഗളൂരു സ്വദേശികൾ ഉൾപ്പെടെ 20 പേർ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ ഒലെ സ്‌കൂട്ടർ തട്ടിപ്പുമായി ബന്ധപ്പെട്ട് 1000-ത്തിലധികം പേരിൽ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 20 ഓളം പേരെ ഡൽഹി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു, ഗുരുഗ്രാം, പട്‌ന തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സംഘത്തെ പിടികൂടിയതെന്ന് ഡൽഹി (ഔട്ടർ നോർത്ത്) ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദേവേഷ് മഹ്‌ല പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഇരകളിലൊരാൾ ഓൺലൈൻ സ്‌കൂട്ടി തട്ടിപ്പിലൂടെ  വഞ്ചിക്കപ്പെട്ടുവെന്ന് ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ  അന്വേഷണത്തിലാണ് അറസ്റ്റ്. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ…

Read More

ശൈത്യകാലത്ത് കുട്ടികളിൽ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള സൂപ്പർഫുഡ് ഇനങ്ങൾ

ബെംഗളൂരു: എല്ലാവരും ശൈത്യകാലം ആസ്വദിക്കുമ്പോൾ, ശൈത്യകാലം എന്നത് കുട്ടികളിൽ ധാരാളം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന കാലഘട്ടമാണ്. നിലവിലിപ്പോൾ ശീതകാലം ആയതിനാൽ, ഈ വർഷം സീസണിൽ കുട്ടികളിൽ അണുബാധകളിൽ ഗണ്യമായ വർദ്ധനവ് ആണ് പ്രതീക്ഷിക്കുന്നത്. കുട്ടികൾക്ക് ഇൻഫ്ലുവൻസ അല്ലെങ്കിൽ മറ്റ് സീസണൽ വൈറസുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന്, അവർക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണം നൽകുന്നത് നല്ലതാണ്. മികച്ച പോഷകമൂല്യമുള്ളതിനാൽ നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് സൂപ്പർഫുഡുകൾ കുട്ടികൾക്ക് വളരെ അത്യാവിഷമാണ്.   മധുരക്കിഴങ്ങ് വിറ്റാമിനുകൾ, നാരുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയുടെ ശക്തമായ ദാതാവാണ് മധുരക്കിഴങ്ങ്. അതിശയകരമായ രുചിക്ക്…

Read More

ദക്ഷിണ കന്നഡയിലെ സ്‌കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ചു

Student Police Cadet School

ബെംഗളൂരു: ദക്ഷിണ കന്നഡ (ഡികെ) പോലീസ് സൂപ്രണ്ട് (എസ്പി) ഋഷികേശ് സോനവാനെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) പ്രോഗ്രാം ആരംഭിച്ചു. വിട്ടൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാഞ്ചിയിലുള്ള കോൾനാട് ഗവൺമെന്റ് ഹൈസ്‌കൂളിൽ “നാം സേവിക്കാൻ പഠിക്കുന്നു” എന്ന മുദ്രാവാക്യവുമായിട്ടാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) പ്രോഗ്രാം ആരംഭിച്ചത്. ജില്ലയിലാകെ 17 സ്കൂളുകളിൽ എസ്പിസി പരിപാടി ആരംഭിച്ചതായി എസ്പി പറഞ്ഞു. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് പരിപാടിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. വകുപ്പിലെ വിദഗ്ധർ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും രാജ്യത്തെ നിയമത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും…

Read More
Click Here to Follow Us