ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവർ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ നിന്ന് പുത്തൂരിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

ആറു പേർക്ക് പരിക്കേറ്റു. സുള്ള്യ അറന്തോട് കല്ലുഗുണ്ടിലായിരുന്നു അപകടം.

ലോറി ഡ്രൈവർ സിദ്ധു എന്ന സിദ്ധാർത്ഥ് ആണ് മരിച്ചത്. കാലുകൾ രണ്ടും ഒടിഞ്ഞ് സീറ്റിനടിയിൽ കുടുങ്ങിക്കിടന്ന് ജീവനുവേണ്ടി പിടഞ്ഞ സിദ്ധാർഥിനെ ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ചു മാറ്റി പുറത്തെടുക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സിദ്ധാർത്ഥിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

ചിക്കമംഗലൂരിലെ രുദ്രരാജ്, ശിവമോഗയിലെ സുരേന്ദ്ര, ബണ്ട്വാളിലെ രാമ നായ്ക്, സുള്ള്യയിലെ പുനച, യുനത്ത് കീരിമൂല, തമ്പി കൊയനാട് എന്നിവരെ സുള്ള്യ ഗവ. ആശുപത്രി, കെ.വി.ജി ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts