അനുവാദം ഇല്ലാതെ സിഗരറ്റ് എടുത്തു, മാനേജറെ കൊലപ്പെടുത്തി

ബെംഗളൂരു: അനുവാദം കൂടാതെ സിഗരറ്റ് എടുത്തതിന് സ്വകാര്യ ബാങ്കിലെ മാനേജറെ കൊലപ്പെടുത്തി. ബയാതരായണപുരം സ്വദേശിയായ സുദര്‍ശന്‍ റാവു ആണ് കൊല്ലപ്പെട്ടത്.

ബെംഗളൂരുവിലെ ബെല്ലന്ദൂരിനടുത്ത് കസവനഹള്ളിയിലാണ് സംഭവം. പ്രദേശവാസിയായ സ്റ്റുഡിയോ ഉടമ രാമചന്ദ്ര റെഡ്ഡിയെന്ന വ്യക്തിയാണ് കൃത്യം നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു.

റാവു മാനേജറായി ജോലി ചെയ്യുന്ന അതേ കെട്ടിടത്തിലാണ് റെഡ്ഡി സ്റ്റുഡിയോ നടത്തിയിരുന്നത്. ഈ സ്ഥാപനത്തിന് താഴെ ഒരു ചായക്കട പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ചായ കുടിക്കാന്‍ എത്തിയ റാവു അവിടെ നിന്നും ഒരു സിഗരറ്റ് എടുത്തു. ചായക്കട ഉടമ ഈ സമയം അവിടെ ഉണ്ടായിരുന്നില്ല. പിന്നാലെ സിഗരറ്റ് എടുത്തതിനെ റെഡ്ഡി കളിയാക്കി. ഉടമയെ തനിക്ക് അറിയാമെന്നും ഉടമ തിരിച്ചെത്തിയാല്‍ പണം നല്‍കുമെന്നും റാവുവും പറഞ്ഞു.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

എന്നാല്‍ ഇതില്‍ പ്രകോപിതനായ റെഡ്ഡി റാവുവിന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ റാവു ഉടന്‍ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നാലെ സഹപ്രവര്‍ത്തകര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ റാവുവിന്റെ കുടുംബാംഗങ്ങളുടെ പരാതിയെ റെഡ്ഡിക്കെതിരെ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts