ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത കടുവക്കുട്ടി ചത്തു

ബെംഗളൂരു: നഗരപ്രാന്തത്തിലുള്ള പിലിക്കുള ബയോളജിക്കൽ പാർക്കിൽ രണ്ടര വയസ്സുള്ള വിജയ എന്ന പെൺകടുവ ചത്തു. ദിവസങ്ങൾക്ക് മുമ്പ് പാർക്കിൽ കടുവകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുട്ടിക്ക് പരിക്കേറ്റതായി ബയോളജിക്കൽ പാർക്ക് ഡയറക്ടർ എച്ച് ജയപ്രകാശ് ഭണ്ഡാരി പറഞ്ഞു. എന്നാൽ വെറ്ററിനറി ഡോക്ടർമാരായ വിഷ്ണുദത്ത്, മധുസൂദനൻ, യശസ്വി എന്നിവർ പരിക്കേറ്റ കടുവക്കുട്ടിയെ ചികിത്സിച്ച് ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിൽ വിജയിച്ചിരുന്നു.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

തുടർന്ന് കടുവക്കുട്ടി സുഖം പ്രാപിച്ച് സജീവമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, ആരോഗ്യപരമായ സങ്കീർണതകൾ പെട്ടന്ന് ഉണ്ടാവുകയും പുലികുട്ടി ചികിത്സയോട് പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഡോക്ടർമാർ പറഞ്ഞു. പുലി കുഞ്ഞിന്റെ വൃക്കകളും അവയവങ്ങളും തകരാറിലായതായി പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ വിഷുദത്ത് പറഞ്ഞു.

ചത്ത പുലി കുഞ്ഞിന്റെ ആന്തരിക അവയവങ്ങളുടെ സാമ്പിൾ ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽ ലാബിലേക്കും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് . റിപ്പോർട്ട് കാത്തിരിക്കുകയാണ്. പിലിക്കുള ബയോളജിക്കൽ പാർക്കിലാണ് കടുവക്കുട്ടി പിറന്നത്. നിലവിൽ 11 കടുവകളാണ് പിലിക്കുള ബയോളജിക്കൽ പാർക്കിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts