ദക്ഷിണ കന്നഡയിലെ സ്‌കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ചു

Student Police Cadet School

ബെംഗളൂരു: ദക്ഷിണ കന്നഡ (ഡികെ) പോലീസ് സൂപ്രണ്ട് (എസ്പി) ഋഷികേശ് സോനവാനെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) പ്രോഗ്രാം ആരംഭിച്ചു. വിട്ടൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാഞ്ചിയിലുള്ള കോൾനാട് ഗവൺമെന്റ് ഹൈസ്‌കൂളിൽ “നാം സേവിക്കാൻ പഠിക്കുന്നു” എന്ന മുദ്രാവാക്യവുമായിട്ടാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) പ്രോഗ്രാം ആരംഭിച്ചത്.

ജില്ലയിലാകെ 17 സ്കൂളുകളിൽ എസ്പിസി പരിപാടി ആരംഭിച്ചതായി എസ്പി പറഞ്ഞു. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് പരിപാടിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. വകുപ്പിലെ വിദഗ്ധർ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും രാജ്യത്തെ നിയമത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും സമൂഹത്തിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന നേതൃത്വഗുണങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.

ഇതിന്റെ പ്രവർത്തനത്തെക്കുറിച്ച് ബോധവൽക്കരണം നടത്താൻ വിദ്യാർത്ഥികളെ വിവിധ സർക്കാർ വകുപ്പുകളിലേക്കും സംഘടനകളിലേക്കും കൊണ്ടുപോകും. ദുരന്തനിവാരണം, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കൽ, പൗരന്മാരെ സംരക്ഷിക്കൽ, ഡ്രിൽ, നിയമ ബോധവൽക്കരണം എന്നിവയിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനത്തിനും ഊന്നൽ നൽകുമെന്ന് എസ്പി കൂട്ടിച്ചേർത്തു. എസ്.പി.സി പ്രോഗ്രാമിന് കീഴിലുള്ള പരിശീലനം വിദ്യാർത്ഥികളുടെ പ്രശ്നപരിഹാര ശേഷി വർദ്ധിപ്പിക്കുന്നതിനും അച്ചടക്കത്തോടെയുള്ള ജീവിതം നയിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us