കർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി യുവാവ് അപകടത്തിൽ പെട്ടു

പുതുപ്പരിയാരം: കർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി നാട്ടിലെത്തിയ യുവാവ് കേരളത്തിൽ വാഹനാപകടത്തിൽ കുടുങ്ങിയതോടെ കർണാടക പോലീസ് പിടികൂടിയത് അന്തർ സംസ്ഥാന വാഹനമോഷ്ടാവിനെയും മോഷ്ടിച്ച വാഹനംവും.

കേസിന് തുമ്പുണ്ടാക്കാൻ സഹായിച്ച ഹേമാംബിക നഗർ പോലീസിന് കർണാടക പൊലീസ് നന്ദി അറിയിച്ചു. മുട്ടുളങ്ങര മാഹാളി വീട്ടിൽ സുധിൽ ആണ് പോലീസ് പിടിയിലായത്. കർണാടക പോലീസ് ഹേമാംബിക നഗർ സ്റ്റേഷനിലെത്തി പ്രതിയെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു.

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടു കൂടി ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിൽ ഓട്ടോ യാത്രക്കാരന് പരിക്കേറ്റു. അപകടം നടന്ന ഉടനെ കെ.എ. 46 എം. 4750 നമ്പർ ജീപ്പ് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

തുടർന്ന് ഡ്രൈവറെ ഒലവക്കോട് നിന്ന് പോലീസ് പിടികൂടി. വിശദമായ ചോദ്യം ചെയ്യലിൽ വാഹനം കർണാടകയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി കുറ്റസമ്മതം നടത്തി. വിവരം കർണാടക പോലീസിന് കൈമാറി. ഹാസൻ ജില്ലയിൽ ആളൂർ സ്റ്റേഷനിൽ ഈ വാഹനം കളവ് പോയതായി കേസ് ഉണ്ടായിരുന്നു.

ഇയാൾ മുമ്പും കഞ്ചാവ് കടത്ത്, വാഹനമോഷണം തുടങ്ങിയ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി . ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി. വിപിൻ, ജി.എസ്.ഐ. കെ. ശിവചന്ദ്രൻ, എ.എസ്.ഐ. സി. ജയമോൻ, ജി.എസ്.സി.പി.ഒ. ജി. ഗ്ലോറിസൺ, സി.പി.ഒമാരായ സി.എൻ. ബിജു, സി. രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us