ടിപ്പുവിനെ ഒഴിവാക്കി പകരം കാശ്‍മീരിന്റെ ചരിത്രം

ബെംഗളൂരു: ടിപ്പുവിന്റെ മൈസൂര്‍ കടുവ എന്ന പേര് പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍.

ടിപ്പുവിനെ പ്രകീര്‍ത്തിച്ചുള്ള ഭാഗങ്ങളും സംസ്ഥാന പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കും. ടിപ്പുവിന്റെ യഥാര്‍ത്ഥ ചരിത്രം പറയുന്ന ഒരു ഭാഗമാകും പകരമായി ഉള്‍പ്പെടുത്തുകയെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് അറിയിച്ചു.

  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ

കശ്മീരിന്റെ ചരിത്രം, ആറ് നൂറ്റാണ്ടുകള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യകള്‍ ഭരിച്ച അഹം രാജവംശം എന്നിവരെക്കുറിച്ച്‌ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ആരുടെയെങ്കിലും ഭാവനകളല്ല യഥാര്‍ഥ ചരിത്രമാണ് കുട്ടികള്‍ പഠിക്കേണ്ടത്. അതിനാലാണ് ടിപ്പുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഭാഗം ഒഴിവാക്കുന്നതെന്നും മന്ത്രി ബി.സി.നാഗേഷ് വ്യക്തമാക്കി.

പുതിയ പാഠ്യപദ്ധതി ഈ അധ്യായന വര്‍ഷം മുതല്‍ നിലവില്‍വരുമെന്ന സൂചനയും മന്ത്രി നൽകി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts