വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : മണ്ഡ്യയില്‍ വച്ച് ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പുല്‍പ്പള്ളി പാടിച്ചിറ സ്വദേശിയായ മഞ്ഞളിയില്‍ എം.വി ജെറിന്‍ (34) ആണ് മരിച്ചത്. മാനന്തവാടി പായോട് വയനാട് ഡീസല്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

ബെംഗളൂരുവില്‍ താമസിക്കുന്ന സഹോദരിയെ സന്ദർശിച്ച് ഇന്ന് പുലര്‍ച്ചെ വയനാട്ടിലേക്ക് തിരികെ വരികയായിരുന്ന ബൊലേറൊയാണ് അപകടത്തില്‍പെട്ടത്. ലോറിക്ക് പിന്നില്‍ കാറ് ഇടിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ വാഹനം ഏകദേശം പൂര്‍ണമായും തകര്‍ന്നു.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

ഗുരുതരമായി പരിക്കേറ്റ ജെറിൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ജെറിന്റെ അച്ചന്‍ വര്‍ഗീസ്, അമ്മ മേഴ്‌സി എന്നിവര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. മൃതദേഹം മാണ്ഡ്യ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts