വന്ദേഭാരത്തിന്റെ ശുചിമുറിയിൽ യുവാവ് വാതിൽ അടച്ച് ഇരുന്നു; റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം 

പാലക്കാട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയിൽ വാതിൽ അടച്ച് യുവാവ് ഇരുന്ന സംഭവത്തിൽ റെയിൽവേയ്ക്ക് ഏകദേശം ഒരു ലക്ഷം രൂപ നഷ്ടമായി.

രണ്ട് മെറ്റൽ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപ വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവൻസ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കുന്നത്.

യുവാവിന്റെ പരാക്രമം കാരണം ട്രെയിൻ 20 മിനിറ്റ് വൈകിയെന്നും റെയിൽവെ അറിയിച്ചു. 

ഉപ്പള സ്വദേശി ശരൺ ആണ് ഇന്നലെ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ കയറിയത്.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് വിവരങ്ങൾ അറിയിച്ചത്. സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഇയാളുടെ കുടുംബം ഇന്ന് സ്ഥലത്തെത്തും. 

കാസർഗോഡിൽ നിന്ന് ശരൺ ട്രെയിനിൽ കയറിയത്. പിന്നീട് ശുചിമുറിയുടെ അകത്ത് കയറിയിരിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാർ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിൽ ശരൺ തയ്യാറായില്ല.

ഇതോടെ യാത്രക്കാർ വിവരം ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിൽ വച്ചും കോഴിക്കോട് വച്ചും ഇയാളെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്

വാതിൽ അകത്ത് നിന്ന് കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാൾ അകത്തിരുന്നത്. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോഴാണ് റെയിൽവെ മെക്കാനിക്കൽ വിഭാഗവും ആർപിഎഫും പോലീസും ചേർന്ന് വാതിൽ പൊളിച്ച് ഇയാളെ പുറത്തിറക്കിയത്. ശരണിന്റെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
[masterslider id="10"]

Related posts