ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭർത്താവ്

ബെംഗളൂരു: ചിക്കബെല്ലാപുരിൽ ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭർത്താവ്. വിജയ് എന്നയാളാണ് സുഹൃത്ത് കൂടിയായ മാരേഷിന്റെ കഴുത്തറുത്തത്. ഗുരുതരമായി പരിക്കേറ്റ മാരേഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

വിജയ് ചോര കുടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു.

വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. സുഹൃത്തായ മാരേഷും വിജയുടെ ഭാര്യയും തമ്മിലുള്ള പ്രണയമാണ് പ്രശ്നങ്ങൾക്ക് കാരണം.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

പലതവണ താക്കീത് ചെയ്തിട്ടും ബന്ധം തുടർന്നത് കൊണ്ടാണ് സുഹൃത്തിനെ കഴുത്തറുത്ത് കൊല്ലാൻ ഇയാൾ തീരുമാനിച്ചത്.

ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.

പിന്നീട് മൂർച്ചയേറിയ ആയുധം എകാണ്ട് മാരേഷിന്റെ കഴുത്തുമുറിച്ചു. പുറത്തേക്കൊഴുകിയ ചോര ഇയാൾ നക്കി കുടിക്കുന്നതും പ്രചരിക്കുന്ന വിഡിയോയിൽ കാണാം.

വിജയുടെ മറ്റൊരു സുഹൃത്താണ് ദൃശ്യങ്ങൾ ഇമാബൈലിൽ പകർത്തിയും പ്രചരിപ്പിച്ചതും. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts