യാത്രക്കാർ ജാഗ്രതെ: ട്രാഫിക് ചട്ടം ലംഘിച്ചാൽ പിടി വീഴും പോക്കറ്റ് നിറക്കാൻ ഇറങ്ങി ട്രാഫിക് പൊലീസ്

ബെംഗളൂരു: അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്ക് എതിരെ ട്രാഫിക് പൊലീസ് നടപടി കർശനമാക്കി. ഇക്കൊല്ലം മേയ് വരെ റജിസ്റ്റർ ചെയ്തത് 4,93,730 കേസുകളാണ്.

ഇതിൽ നടപ്പാതകൾ കയ്യേറി പാർക്ക് ചെയ്തതിനു മാത്രമായി റജിസ്റ്റർ ചെയ്തത് 28,544 കേസുകളും നടപ്പാതകളിലൂടെ വാഹനമോടിച്ചതിനു 3100 കേസുകളും ഉൾപ്പെടുന്നു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

നഗര നിരത്തുകളിലെ അപകടങ്ങളിൽ മരിക്കുന്നവരിൽ വലിയൊരു പങ്കും കാൽനട യാത്രക്കാരാണെന്നണ് കണക്ക്. അനധികൃത പാർക്കിങ്ങും നടപ്പാതകളിലൂടെയുള്ള ഡ്രൈവിങ്ങുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അടുത്തിടെ തുറന്ന മാറത്തഹള്ളി അടിപ്പാതയിൽ നിയമം ലംഘിച്ചുള്ള പാർക്കിങ് തുടർച്ചയായ ഗതാഗത കുരുക്കിനു കാരണമായിരുന്നു. തുടർന്ന് പൊലീസ് നടപടി കർശന നടപടിയുമായി രംഗത്തു വരികയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts