അന്തമില്ലാതെ നീണ്ട് നഗരത്തിലെ പാർക്കിങ് പ്രശ്നം; ഒരു ഗുണവും ഇല്ലാതെ മൾട്ടി ലവൽ പാർക്കിങ് സൗകര്യം

ബെംഗളൂരു: നഗരത്തിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാൻ കൂടുതൽ മൾട്ടി ലവൽ പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങണമെന്ന ആവശ്യം കണ്ടില്ലെന്നു നടിച്ച് ബിബിഎംപി.

നടപ്പാതകളിലും മറ്റും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നതായുള്ള പരാതി വ്യാപകമാണ്.

ഇതോടെയാണു നഗരത്തിൽ കുറച്ചു സ്ഥലത്തായി കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനാകുന്ന മൾട്ടി ലവൽ പാർക്കിങ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് ട്രാഫിക് പൊലീസ് ബിബിഎംപിയോട് ആവശ്യപ്പെട്ടത്.

  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ

അതെസമയം ഗാന്ധി നഗറിലെ ഫ്രീഡം പാർക്കിൽ 80 കോടി രൂപ ചെലവഴിച്ച് നിർമിച്ച മൾട്ടി ലവൽ പാർക്കിങ് കേന്ദ്രം പൊതുജനങ്ങൾക്കു തുറന്നു കൊടുക്കാൻ ബിബിഎംപി തയാറായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രവർത്തനം ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2017ലാണ് കേന്ദ്രത്തിന്റെ നിർമാണം ബിബിഎംപി ആരംഭിച്ചത്. 3 നിലകളിലായുള്ള കേന്ദ്രത്തിൽ ഒരേസമയം 550 കാറുകളും 450 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാനാകും.

പാർക്ക് ചെയ്യുന്ന വാഹനങ്ങൾ സംരക്ഷിക്കാനും പാർക്കിങ് ഫീ ശേഖരിക്കാനുമായി 24 മണിക്കൂറും പ്രവർത്തിക്കാൻ തയാറുള്ള ഏജൻസിക്കായി ബിബിഎംപി കരാർ ക്ഷണിച്ചിരുന്നു.

  പിജി നിരക്കുകൾ 15% വർദ്ധിപ്പിക്കാൻ നീക്കം: ബെംഗളൂരുവിൽ താമസം ചെലവേറുന്നു; വലഞ്ഞ് ഐടി ജീവനക്കാരും വിദ്യാർത്ഥികളും

ഇതിന്റെ നടപടിക്രമങ്ങൾ വൈകുന്നതാണ് തുറക്കുന്നതിൽ കാലതാമസം ഉണ്ടാകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts