“മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി”; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

ബെംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു നഗരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലപ്പോഴും വരാറുള്ള നെഗറ്റീവ് വാർത്തകൾക്ക് വിപരീതമായി, നഗരത്തിലെ തങ്ങളുടെ മനോഹരമായ അനുഭവങ്ങൾ പങ്കുവെച്ച് അമേരിക്കൻ സ്വദേശി. അഞ്ച് മാസത്തെ സന്ദർശനത്തിനൊടുവിൽ നഗരത്തോട് നന്ദി പറഞ്ഞുകൊണ്ട് ഇദ്ദേഹം റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുകയാണ്.

ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് ഈ അമേരിക്കൻ പൗരനും കുടുംബവും ബംഗളൂരുവിൽ എത്തിയത്. ഇന്ത്യയുമായി മുൻപ് യാതൊരു ബന്ധവുമില്ലാതിരുന്ന തങ്ങൾ യാത്രയ്ക്ക് മുൻപ് സോഷ്യൽ മീഡിയയിലൂടെ നഗരത്തെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കടുത്ത ഗതാഗതക്കുരുക്ക്, മാലിന്യപ്രശ്നം, പച്ചപ്പിന്റെ കുറവ് തുടങ്ങി നിരവധി നിഷേധാത്മകമായ മുന്നറിയിപ്പുകളാണ് അന്ന് ലഭിച്ചത്. ഇത്തരം പ്രശ്നങ്ങൾ നഗരത്തിൽ നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും, അതിനെയെല്ലാം മറികടക്കുന്ന മികച്ചൊരു അനുഭവമാണ് ബംഗളൂരു തങ്ങൾക്ക് സമ്മാനിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

അഞ്ച് മാസത്തെ താമസം തന്റെ കുടുംബത്തിന് അത്രമേൽ പ്രിയപ്പെട്ടതായിരുന്നുവെന്നും കുട്ടികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ഒട്ടും താല്പര്യമില്ലെന്നും അദ്ദേഹം കുറിച്ചു. ബംഗളൂരുവിലെ ജനങ്ങളുടെ സ്നേഹവും കാരുണ്യവുമാണ് ഈ യാത്രയെ ഇത്രയും മനോഹരമാക്കിയത്. നഗരത്തിലെ ബസ് റൂട്ടുകൾ മനസ്സിലാകാതെ വഴിതെറ്റി നിന്നപ്പോഴെല്ലാം നിരവധി ആളുകൾ തങ്ങളെ സ്നേഹത്തോടെ സമീപിക്കുകയും വഴി കാണിച്ചുതരികയും ചെയ്തു. വിദേശ വിനോദസഞ്ചാരികൾ സാധാരണയായി ഇന്ത്യയിൽ നേരിടാറുള്ള തട്ടിപ്പുകളോ സുരക്ഷാപ്രശ്നങ്ങളോ തങ്ങൾക്ക് എവിടെയും നേരിടേണ്ടി വന്നിട്ടില്ല. കുടുംബത്തിലെ ആർക്കും ഇവിടെയുള്ള ഭക്ഷണം കഴിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. റോഡിലെ തിരക്ക് മാത്രമാണ് യാത്രയിൽ അല്പമെങ്കിലും ബുദ്ധിമുട്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

പോസ്റ്റ് വൈറലായതോടെ വിദേശ കുടുംബത്തിന് ആശംസകളുമായി നിരവധി ബംഗളൂരു നിവാസികൾ രംഗത്തെത്തി. നഗരത്തിന്റെ അതിഥിസൽക്കാര മര്യാദയും ഭക്ഷണവും ജനങ്ങളുടെ പെരുമാറ്റവുമാണ് ബംഗളൂരുവിനെ വ്യത്യസ്തമാക്കുന്നതെന്ന് പലരും കമന്റ് ചെയ്തു. ചില പോരായ്മകൾ ഉണ്ടെങ്കിലും പുതിയൊരു സംസ്കാരത്തോട് പൊരുത്തപ്പെടാൻ തയ്യാറുള്ളവർക്ക് ഇന്ത്യയും ബംഗളൂരുവും ഏറെ സുരക്ഷിതവും മനോഹരവുമായ ഇടമാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവിലുള്ള വിലയിരുത്തൽ. നഗരത്തിന് ‘ഫൈവ് സ്റ്റാർ’ റേറ്റിംഗ് നൽകിയാണ് അമേരിക്കൻ സ്വദേശി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts