ബെംഗളൂരു: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി (NEET-UG) പുനഃപരീക്ഷയും മറ്റ് നിരവധി വൻകിട പൊതുപരിപാടികളും ഒരേദിവസം ഒത്തുവന്നതോടെ നഗരത്തിൽ കനത്ത ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി ബെംഗളൂരു ട്രാഫിക് പോലീസ്. പരീക്ഷ സുഗമമായി നടത്തുന്നതിനും പൊതുജനങ്ങളുടെ യാത്ര തടസ്സപ്പെടാതിരിക്കാനുമായി പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും പരിപാടികൾ നടക്കുന്ന വേദികൾക്ക് സമീപവും പ്രത്യേക നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. പൊലീസ് കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന കെ.പി.സി.സി-യുടെ മെഗാ…
Read MoreDay: 21 June 2026
“മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി”; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
ബെംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു നഗരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലപ്പോഴും വരാറുള്ള നെഗറ്റീവ് വാർത്തകൾക്ക് വിപരീതമായി, നഗരത്തിലെ തങ്ങളുടെ മനോഹരമായ അനുഭവങ്ങൾ പങ്കുവെച്ച് അമേരിക്കൻ സ്വദേശി. അഞ്ച് മാസത്തെ സന്ദർശനത്തിനൊടുവിൽ നഗരത്തോട് നന്ദി പറഞ്ഞുകൊണ്ട് ഇദ്ദേഹം റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുകയാണ്. ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് ഈ അമേരിക്കൻ പൗരനും കുടുംബവും ബംഗളൂരുവിൽ എത്തിയത്. ഇന്ത്യയുമായി മുൻപ് യാതൊരു ബന്ധവുമില്ലാതിരുന്ന തങ്ങൾ യാത്രയ്ക്ക് മുൻപ് സോഷ്യൽ മീഡിയയിലൂടെ നഗരത്തെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.…
Read Moreജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
ബെംഗളൂരു : കർണാടകയിലെ ദാവനഗരെയിൽ ജിമ്മിൽ നിന്നും വ്യായാമം കഴിഞ്ഞ് മടങ്ങിയെത്തിയ ഇരുപത്തിയാറുകാരനായ ബോഡിബിൽഡർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കെ.ടി.ജെ നഗർ സ്വദേശിയായ സുശീൽ കുമാറാണ് മരിച്ചത്. സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി ബോഡിബിൽഡിങ് പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രതിഭയായിരുന്നു സുശീൽ. ചൊവ്വാഴ്ച രാത്രി ജിമ്മിലെ പതിവ് വ്യായാമങ്ങൾ പൂർത്തിയാക്കി വീട്ടിൽ തിരിച്ചെത്തിയ സുശീൽ, രാത്രി ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കായികരംഗത്ത് സജീവമായിരുന്ന യുവാവിന്റെ…
Read More