മെട്രോയിൽ യാത്രക്കാരിക്ക് നേരെ ജീവനക്കാരന്റെ നഗ്നത പ്രദർശനം; വീഡിയോ സഹിതം യുവതി പരാതി നൽകി 

ബെംഗളൂരു: മെട്രോയിൽ യാത്രക്കാരിക്ക് നേരേ ജീവനക്കാരൻ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി.

വീഡിയോദൃശ്യങ്ങള്‍ സഹിതം യുവതി പോലീസില്‍ പരാതി നല്‍കി.

ബെംഗളൂരു മെട്രോയിലെ സുരക്ഷാ ജീവനക്കാരനെതിരെയാണ് യുവതി പരാതി നൽകിയത്.

ജാലഹള്ളി മെട്രോ സ്‌റ്റേഷനില്‍ വെച്ചാണ് യാത്രക്കാരിക്ക് ദുരനുഭവമുണ്ടായത്.

സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെ എതിര്‍വശത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ യുവതിയെ തുടര്‍ച്ചയായി തുറിച്ചുനോക്കുകയും പിന്നാലെ നഗ്നതാപ്രദര്‍ശനം നടത്തിയെന്നുമാണ് പറയുന്നത്.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

യുവതി തന്നെയാണ് വീഡിയോ സഹിതം സാമൂഹികമാധ്യമത്തിലൂടെ സംഭവം വെളിപ്പെടുത്തിയത്.

ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം നടന്നതെന്നും ഇയാളെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും അശ്ലീലആംഗ്യങ്ങള്‍ കാണിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

ജീവനക്കാരനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വീഡിയോദൃശ്യങ്ങള്‍ മെട്രോ അധികൃതര്‍ക്ക് അയച്ചുനല്‍കിയതായി യുവതി പറഞ്ഞിരുന്നു.

എന്നാല്‍, മെട്രോ അധികൃതര്‍ തന്റെ പരാതിയില്‍ പ്രതികരിച്ചില്ലെന്നും യുവതി ആരോപിച്ചു.

അതേസമയം, യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ബെംഗളൂരു പോലീസ് ഇവരെ ബന്ധപ്പെടുകയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
[masterslider id="10"]

Related posts