കുട്ടികളെ കാണാൻ ഭാര്യ അനുവദിച്ചില്ല, ഭർത്താവ് വീടിന് തീയിട്ടു

ബെംഗളൂരു: കുഞ്ഞിനെ കാണാൻ ഭാര്യ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു.

ഇന്നലെ അർധരാത്രിയിലാണ് സംഭവം. കർണാടകയിലെ ഹാസൻ ജില്ലയിലെ ദൊഡ്ഡബീക്കനഹള്ളി ഗ്രാമത്തിലാണ് സംഭവം.

തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഗീത, മക്കളായ ഏഴുവയസ്സുകാരൻ ചിരന്തൻ, അഞ്ചുവയസ്സുകാരൻ നന്ദൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്വത്ത് തർക്കത്തെ തുടർന്ന് ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. രണ്ടുപേരും ഗൊരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പോലീസ് പറയുന്നു. ദമ്പതികൾ നാലുമാസമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. രണ്ടുകുട്ടികളും ഗീതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഭർത്താവ് രംഗസ്വാമി മക്കളെ സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ, വെള്ളിയാഴ്ച, മക്കളെ കാണാൻ ഗീത വിസമ്മതിക്കുകയായിരുന്നു.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗീത തന്റെ മക്കളെ കാണാൻ അനുവദിച്ചില്ല. ഇതിൽ പ്രകോപിതനായ രംഗസ്വാമി അർദ്ധരാത്രി വീടിന് തീയിടുകയായിരുന്നു. അയൽവാസികളാണ് വീട്ടിനുള്ളിൽ നിന്ന് ഗീതയെയും മക്കളെയും രക്ഷപ്പെടുത്തിയത്. രംഗസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts