പ്രതിയെ അന്വേഷിച്ച് കേരളം വരെ എത്തി ബെംഗളൂരു പോലീസ്

കണ്ണൂർ : ബെംഗളൂരുവിൽ മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഭര്‍ത്താവിനെത്തേടി ബെംഗളൂരു പോലീസ് ശ്രീകണ്ഠപുരം ചുഴലിയിലെ വീട്ടിലെത്തി.

കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനിയും റോയ്‌ട്ടേഴ്‌സിലെ സബ് എഡിറ്ററുമായിരുന്ന എന്‍. ശ്രുതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് അനീഷ് കോയാടനെ തേടി ബെംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് സംഘം അനീഷിന്റെ വീട്ടിലെത്തിയത്. എന്നാൽ വീട് അടച്ചിട്ട നിലയിൽ ആയിരുന്നു.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

അയല്‍വാസികളോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അനീഷിനെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നും മാതാപിതാക്കള്‍ ധര്‍മശാലയിലുള്ള മകളുടെ വീട്ടിലുണ്ടെന്നുമാണ് ലഭിച്ച വിവരം. തുടര്‍ന്ന് ഉച്ചയോടെ പോലീസ് സംഘം ധര്‍മശാലയിലെ വീട്ടിലെത്തിയെങ്കിലും അനീഷിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല. ഇപ്പോഴും പോലീസിനെ വെട്ടിച്ചു നടക്കുകയാണ് പ്രതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts