ബെംഗളൂരുവിൽ മലയാളി യുവാവിന്റെ മരണം; കൂടെ താമസിച്ചിരുന്ന രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു

ബെംഗളൂരുവിൽ വെള്ളിയാഴ്ച തിരുവനന്തപുരം സ്വദേശിയായ യുവാവ് താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിൽ. തിരുവനന്തപുരം എടത്തറ ആര്‍ത്തശ്ശേരി ക്ഷേത്രത്തിനു സമീപം കളഭം വീട്ടില്‍ സി.പി. വിഷ്ണു (39) ആണ് മരിച്ചത്. വിഷ്ണുവിനൊപ്പം താമസിച്ചിരുന്നവരുടെ പേരിലാണ് പോലീസ് കേസെടുത്തത്.

ബെംഗളൂരുവിലെ യെല്ലനഹള്ളിയില്‍ റേഡിയന്റ് ഷൈന്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു വിഷ്ണു താമസിച്ചിരുന്നത്. ബെംഗളൂരു ഹൊസൂര്‍ റോഡിലെ ഐകെഎസ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു. ആ കമ്പനിയിൽ തന്നെ കൂടെ ജോലി ചെയുന്ന സൂര്യാ കുമാര്‍, ജ്യോതി എന്നിവരോടൊപ്പം ഫ്‌ളാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്.

  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്

വെള്ളിയാഴ്ച പുലർച്ചെയാണ് ഫ്‌ളാറ്റിലെ ശൗചാലയത്തില്‍ വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അറസ്റ്റിലായ യുവതികളിൽ ഒരാൾ തന്നെയാണ് സംഭവം ഫോണിൽ കൂടെ വിഷ്ണുവിൻറെ സഹോദരനായ ജിഷ്ണുവിനെ അറിയിച്ചത്. തുടർന്ന് ജിഷ്ണുവാണ് പോലീസിനെ വിവരം അറിയിച്ചത്. യുവതികളുടെ പീഡനം കാരണമാണ് വിഷ്ണു ജീവനൊടുക്കിയതെന്നും സഹോദരൻ പോലീസിൽ പരാതി നൽകി. യുവതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

യുവതികളില്‍ ഒരാളുമായി വിഷ്ണുവിന് ബന്ധമുണ്ടായിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായും പറയുന്നു. അച്ഛന്‍: ബി. ചന്ദ്രകുമാര്‍. അമ്മ: പി. പത്മകുമാരി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
[masterslider id="10"]

Related posts