ഡൽഹിയിൽ ഉണ്ടായത് തീവ്രത കുറഞ്ഞ സ്ഫോടനം; അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ

ഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെയുണ്ടായ കാർ സ്ഫോടനം കരുതിക്കൂട്ടിയുള്ള ചാവേർ സ്ഫോടനമല്ലെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ. സ്ഫോടക വസ്തുക്കൾ കടത്തുന്നതിനിടെയുണ്ടായ പരിഭ്രാന്തിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഐഇഡി നിർമാണം പൂർണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ സ്ഫോടനമാണ് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ഫരീദാബാദിൽ 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും വിവിധയിടങ്ങളിൽ റെയ്ഡുകൾ നടക്കുകയും ചെയ്തതിനെ തുടർന്നുള്ള പരിഭ്രാന്തിയിൽ കാറിൽ സ്ഫോടക വസ്തുക്കൾ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ സംഭവിച്ചതാകാം സ്ഫോടനമെന്നാണ് നിഗമനം. ഇന്നലെ വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ…

Read More

കര്‍ണാടക ആര്‍ടിസിക്ക് അവാര്‍ഡ്

ബെംഗളൂരു : മികച്ച പൊതുഗതാഗത സംവിധാനത്തിനുളള കേന്ദ്ര ഭവന നഗരവികസന മന്ത്രാലയത്തിന്റെ അവാര്‍ഡ് കര്‍ണാടക ആര്‍ടിസിക്ക് ലഭിച്ചു. മൈസൂരുവിലെ 200 സിറ്റി ബസുകളില്‍ കാഴ്ച പരിമിധിയുളളവര്‍ക്കായി നടപ്പിലാക്കിയ ഓഡിയോ സിഗ്നല്‍ സംവിധാനത്തിനാണ് അവാര്‍ഡ്. ഹരിയാനയിലെ ഗുരുഗ്രാമിലെ ചടങ്ങില്‍ കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറില്‍ നിന്ന് കെഎസ്ആര്‍ടിസി എംഡി അക്രം പാഷ അവാര്‍ഡ് ഏറ്റുവാങ്ങി

Read More

ശിവമോഗയിൽ യുവതി കുത്തേറ്റുമരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

ബെംഗളൂരു : ശിവമോഗയിൽ യുവതിയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ദുമ്മലിയിലെ സിദ്ധേശ്വര നഗറിലെ ഗംഗമ്മ (45) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ വീട്ടുപരിസരത്താണ് ഇവരെ കുത്തേറ്റുമരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ നാഗേഷ് നായിക്, ഹരീഷ് എന്നിവരെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തതായി തുംഗനഗർ പോലീസ് അറിയിച്ചു. മുൻവൈരാഗ്യമാകാം കൊലയിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

Read More

ഡൽഹി സ്ഫോടനം; ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ചിത്രം പുറത്ത്; അമ്മയെയും സഹോദരങ്ങളും പോലീസ് പിടിയിൽ

ഡൽഹി: ഡൽഹിയിലെ സ്ഫോടനത്തിനു പിന്നിലെ ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നു. ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ20 കാറിന്റെ ഉടമയാണ് ഉമർ. അതേസമയം, ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജമ്മു കശ്മീരിലെ പുൽവാമയിൽ 1989 ഫെബ്രുവരി 24ന് ജനിച്ച ഉമർ അൽ ഫലാ മെഡിക്കൽ കോളജിലെ ഡോക്ടറാണ്. വൈറ്റ് കോളർ ടെറർ മൊഡ്യൂളെന്ന പേരിൽ ജമ്മു കശ്മീർ, ഹരിയാന പൊലീസ് സംഘം പിടികൂടിയ ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. മുസ്സമ്മിൽ ഷക്കീൽ…

Read More

യുവാവിന് മുട്ടൻ പണി; ബിരിയാണി കഴിച്ച് കൈകഴുകാൻ പോയ തക്കത്തിന് വാട്സാപ്പിലൂടെ പരിചയപ്പെട്ട കാമുകി സ്കൂട്ടറുമായി മുങ്ങി;

വാട്സാപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാൻ പോയ യുവാവിന് കിട്ടിയത് മുട്ടൻ പണി. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ പോയ യുവാവിന്‍റെ സ്കൂട്ടറുമായി കാമുകി കടന്നു കളയുകയായിരുന്നു. എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരനാണ് പുത്തൻ സ്‌കൂട്ടർ നഷ്ടമായത്. യുവാവിന്‍റെ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്തു. ഒരു മാസം മുൻപാണ് യുവതിയുമായി 24 കാരൻ പരിചയത്തിലാകുന്നത്. നമ്പർ തെറ്റിയെത്തിയ ഒരു സന്ദേശത്തിൽ നിന്ന് തുടങ്ങിയ ചാറ്റിങ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. തുടർന്ന് കൊച്ചിയിലെ പ്രമുഖ മാളിൽ വെച്ച് ആദ്യമായി കാണാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. മൂന്ന്…

Read More

പീഡിപ്പിച്ച് കൊന്ന കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങൾ ആദ്യം പ്ലാസ്റ്റിക് കവറിലാക്കി റഫ്രിജറേറ്ററിൽ പിന്നീട് അഴുക്കുചാലിലേക്ക്; നിഥാരി കൂട്ടക്കൊലയിൽ പ്രതി കുറ്റവിമുക്തൻ

നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീംകോടതി. നിഥാരി പരമ്പര കൊലപാതകങ്ങളിൽ 15വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലാണ് സുരേന്ദ്ര കോലിയെ ഇന്ന് കോടതി കുറ്റവിമുക്തനാക്കിയത്. 2006 ഡിസംബറിൽ കോലി ജോലി ചെയ്തിരുന്ന, വ്യവസായിയായ മൊനീന്ദർ സിങ് പാന്ഥർ എന്നയാളുടെ വീടിന്റെ ഓടയിൽനിന്ന് എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തതോടെയാണ് നിഥാരി കൊലപാതകങ്ങൾ ലോകമറിയുന്നത്. കോലിയെ ഉടൻ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ നിഥാരി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളിൽനിന്നും കോലി കുറ്റവിമുക്തനായി. ചീഫ് ജസ്റ്റിസ് ആർ.ബി.ഗവായ്, ജസ്റ്റിസുമാരായ സൂര്യ കാന്ത്,…

Read More

ബെംഗളൂരുവിൽ മലയാളി യുവാവിന്റെ മരണം; കൂടെ താമസിച്ചിരുന്ന രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു

ബെംഗളൂരുവിൽ വെള്ളിയാഴ്ച തിരുവനന്തപുരം സ്വദേശിയായ യുവാവ് താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിൽ. തിരുവനന്തപുരം എടത്തറ ആര്‍ത്തശ്ശേരി ക്ഷേത്രത്തിനു സമീപം കളഭം വീട്ടില്‍ സി.പി. വിഷ്ണു (39) ആണ് മരിച്ചത്. വിഷ്ണുവിനൊപ്പം താമസിച്ചിരുന്നവരുടെ പേരിലാണ് പോലീസ് കേസെടുത്തത്. ബെംഗളൂരുവിലെ യെല്ലനഹള്ളിയില്‍ റേഡിയന്റ് ഷൈന്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു വിഷ്ണു താമസിച്ചിരുന്നത്. ബെംഗളൂരു ഹൊസൂര്‍ റോഡിലെ ഐകെഎസ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു. ആ കമ്പനിയിൽ തന്നെ കൂടെ ജോലി ചെയുന്ന സൂര്യാ കുമാര്‍, ജ്യോതി എന്നിവരോടൊപ്പം ഫ്‌ളാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഫ്‌ളാറ്റിലെ…

Read More

കേരള ആര്‍ടിസി കൂടുതല്‍ എസി ബസുകള്‍ നിരത്തിലിറക്കിയതോടെ ടിക്കട്റ്റ് ചാര്‍ജ് കുറച്ച് കർണാടക ആർടിസി

ksrtc

കേരളത്തിലേക്ക് ഉള്‍പ്പെടെയുളള സംസ്ഥാനന്തര റൂട്ടുകളിലെ റൂട്ടുകളിലെ പ്രീമിയം എസി ബസുകളിലെ ടിക്കറ്റ് ചാര്‍ജ് 10-20% വരെ കുറക്കാന്‍ കര്‍ണാടക ആര്‍ടിസി നടപടി. ഇത് സംബന്ധിച്ച ശുപാര്‍ശ കര്‍ണാടക ആര്‍ടിസി ഗതാഗതവകുപ്പിന് സമര്‍പ്പിച്ചു. അനുമതി ലഭിച്ചാല്‍ ഈ മാസം തന്നെ ചാര്‍ജ് പ്രാബല്യത്തില്‍ വരും. തമിഴ്‌നാട്, തെലങ്കാന , ആന്ധ്ര, പുതുച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങിലേക്കുളള സര്‍വ്വീസുകളിലുള്‍പ്പടെ നിരക്കിളവ് ലഭ്യമാക്കും. കേരള ആര്‍ടിസിയുടെ തമിഴ്‌നാട് എസ്ഇടിസിയും കൂടുതല്‍ എസി ബസുകള്‍ നിരത്തിലിറക്കിയതോടെയാണ് തായ്രക്കാരെ ആകര്‍ശിക്കാന്‍ കര്‍ണാടക ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുന്നതെന്നാണ് സൂചന. നേരത്തെ മണ്‍സൂണ്‍…

Read More

6 മാസം ഗർഭിണിയായ 18കാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; 63കാരനും മക്കളും പിടിയിൽ

അസമിലെ ജോർഹട്ട് ജില്ലയിൽ നാല് ദിവസം മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി. വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥിനിയെ കാണാതായതിന് ശേഷം അന്വേഷണത്തിൽ അനാസ്ഥ കാണിച്ചുവെന്ന ആരോപണത്തെ തുടർന്ന് ടിറ്റാബോർ പൊലീസ് സ്റ്റേഷനിലെ ഓഫീസറെ സസ്‌പെൻഡ് ചെയ്തു. ടിറ്റാബോറിലെ നന്ദനാഥ് സൈകിയ കോളേജിലെ വിദ്യാർത്ഥിനിയാണ് 18കാരിയായ പെൺകുട്ടി. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വിദ്യാർത്ഥിനി ആറ് മാസം ഗർഭിണിയാണെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. കടമുറിയോട് ചേർന്നുള്ള സെപ്റ്റിക്…

Read More

സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയത് വോട്ടുകവർച്ചയിലൂടെയെന്ന് ജെഡിഎസ്

election

ബെംഗളൂരൂ : കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയത് വോട്ടുകവർച്ച നടത്തിയാണെന്ന ആരോപണവുമായി എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ്. വോട്ടെണ്ണലിന് മുൻപുതന്നെ കോൺഗ്രസ് നേടുന്ന സീറ്റുകളുടെ എണ്ണം പാർട്ടിനേതാക്കൾ കൃത്യമായി പറഞ്ഞിരുന്നു. ഇതിനുകാരണം വോട്ടുകവർച്ചയിലൂടെ വിജയം ഉറപ്പാക്കിയതിനാലാണെന്ന് ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. ബിജെപി ഹരിയാണയിൽ വോട്ടുമോഷണത്തിലൂടെ അധികാരം പിടിച്ചെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം ചൂണ്ടിക്കാട്ടിയ കുമാരസ്വാമി കർണാടകയിൽ വോട്ടുകവർച്ച നടത്തിയ കോൺഗ്രസിന് ഇങ്ങനെ ആരോപണം ഉന്നയിക്കാനുള്ള അവകാശമില്ലെന്നും കൂട്ടിച്ചേർത്തു. വോട്ടുകവർച്ചയ്ക്കെതിരേ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് കുമാരസ്വാമി ഇതിനെതിരേ രംഗത്തുവന്നത്.

Read More
Click Here to Follow Us