സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയത് വോട്ടുകവർച്ചയിലൂടെയെന്ന് ജെഡിഎസ്

election

ബെംഗളൂരൂ : കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയത് വോട്ടുകവർച്ച നടത്തിയാണെന്ന ആരോപണവുമായി എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ്.

വോട്ടെണ്ണലിന് മുൻപുതന്നെ കോൺഗ്രസ് നേടുന്ന സീറ്റുകളുടെ എണ്ണം പാർട്ടിനേതാക്കൾ കൃത്യമായി പറഞ്ഞിരുന്നു.

ഇതിനുകാരണം വോട്ടുകവർച്ചയിലൂടെ വിജയം ഉറപ്പാക്കിയതിനാലാണെന്ന് ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ബിജെപി ഹരിയാണയിൽ വോട്ടുമോഷണത്തിലൂടെ അധികാരം പിടിച്ചെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം ചൂണ്ടിക്കാട്ടിയ കുമാരസ്വാമി കർണാടകയിൽ വോട്ടുകവർച്ച നടത്തിയ കോൺഗ്രസിന് ഇങ്ങനെ ആരോപണം ഉന്നയിക്കാനുള്ള അവകാശമില്ലെന്നും കൂട്ടിച്ചേർത്തു.

വോട്ടുകവർച്ചയ്ക്കെതിരേ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് കുമാരസ്വാമി ഇതിനെതിരേ രംഗത്തുവന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts