ദുൽഖറിന്റെ വിലക്ക് നീങ്ങി

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന് ഫിയോക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇനിയുള്ള സിനിമകള്‍ തീയേറ്ററിന് നല്‍കുമെന്ന് ദുല്‍ഖര്‍ അറിയിച്ചു. ദുല്‍ഖറിനേയും നിര്‍മ്മാണ കമ്പനിയായ വേഫേറര്‍ ഫിലിംസിനേയും മാര്‍ച്ച്‌ 15നാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കുന്നത്.

ദുൽഖർ ചിത്രം സല്യൂട്ട് ഒടിടി യിൽ റിലീസ് ചെയ്തതിനെ തുടർന്നായിരുന്നു നടപടി. തീയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത് ദുല്‍ഖര്‍ വഞ്ചിച്ചുവെന്ന് പറഞ്ഞാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

ഇനിമുതല്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളോ അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളോ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക്കയുടെ വിലക്ക്.

എന്നാൽ ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക്ക് വിലക്ക് പിൻവലിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts